Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

ഷൈന്‍ പ്രശ്‌നക്കാരനോ ? കമലിന്റെ 'വിവേകാനന്ദന്‍ വൈറലാണ്' ടീസര്‍

Vivekanandan Viralaanu teaser  Vivekanandan Viralanu Movie Shine Tom Chacko

കെ ആര്‍ അനൂപ്

, വെള്ളി, 5 ജനുവരി 2024 (09:17 IST)
Vivekanandan Viralaanu teaser:ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന്‍ വൈറലാണ്'എന്ന ചിത്രത്തിന്റെ ടീസറാണ് ശ്രദ്ധ നേടുന്നത്.ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ്, അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ തുടങ്ങിയ താരങ്ങള്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്. 
കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിരിയോടൊപ്പം കാര്യവും പറയുന്ന ചിത്രം കൂടിയാകും ഇത്.സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാര്‍.മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, , അനുഷാ മോഹന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ALSO READ: World Test Championship Point Table: ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ; നാണംകെട്ട് പാക്കിസ്ഥാന്‍, ബംഗ്ലാദേശിനും താഴെ !
 
 ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.കോ-പ്രൊഡ്യൂസേഴ്‌സ് - കമലുദ്ധീന്‍ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട് ഡയറക്ടര്‍ - ഇന്ദുലാല്‍, വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - നികേഷ് നാരായണന്‍, പി.ആര്‍.ഒ - വാഴൂര്‍ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എങ്ങനെ ഇരുന്ന കൊച്ചായിരുന്നു, ഇതെന്ത് സംഭവിച്ചു! ഹണി റോസിന്റെ പുത്തന്‍ ലുക്കില്‍ അമ്പരന്ന് ആരാധകര്‍