Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേസ് ആന്റണി നെതര്‍ലാന്‍ഡില്‍, ഒഴിവുകാലം ആഘോഷിച്ച് നടി

Grace Antony Indian actress and model

കെ ആര്‍ അനൂപ്

, ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (09:18 IST)
നടി ഗ്രേസ് ആന്റണി സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് യാത്രയിലാണ്. 26 വയസ്സ് പ്രായമുള്ള താരം താന്‍ ഇതുവരെ കാണാത്ത നാടിനെയും അവിടുത്തെ ആളുകളെയും അടുത്തറിയാനുള്ള സഞ്ചാരത്തില്‍ ആണ്. നെതര്‍ലാന്‍ഡിലുള്ള ആംസ്റ്റര്‍ഡാമില്‍ ആണ് ഇപ്പോള്‍ ഗ്രേസ് ആന്റണി.
 
നെതര്‍ലാന്‍ഡ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ ഗ്രേസ് പങ്കുവെച്ചിട്ടുണ്ട്.
 
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നുണക്കുഴി'. ചിത്രത്തില്‍ ഗ്രേസ് ആന്റണി ആണ് നായിക.
 
9 ഏപ്രില്‍ 1997ന് ജനിച്ച നടിക്ക് 26 വയസ്സാണ് പ്രായം.പടച്ചോനെ ഇങ്ങള് കാത്തോളീ',റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'സാറ്റര്‍ഡേ നൈറ്റ്' തുടങ്ങിയ ചിത്രങ്ങളിലാണ് നടിയെ ഒടുവില്‍ കണ്ടത്.മമ്മൂട്ടിയുടെ റോഷാക്കിലും
സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ 'അപ്പന്‍' എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു.
 
2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. അന്ന് 18 വയസ്സ് പ്രായമായിരുന്നു താരത്തിന്. 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ഗ്രേസ് താരമായി മാറിയത്. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ഈ കുഞ്ഞ് വലിയ പാട്ടുകാരി, ആളെ നിങ്ങള്‍ക്കറിയാം !