നെറ്റ്ഫ്ളിക്സിൽ റിലീസായ ഖുഫിയയിലെ അതിഗ്ലാമറസ് രംഗങ്ങൾക്കെതിരെ വിമർശനം. ഗോദ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി തീർന്ന വാമിഖ ഗാബിയാണ് ചിത്രത്തിലെ നായിക. അമർ ഭൂഷണിൻ്റെ എസ്കേപ്പ് ടു നോ വേർ എന്ന നോവലിനെ അടിസ്ഥാനമാക്കി വിശാൽ ഭരദ്വാജാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ളിക്സ് ട്രെൻഡിങ്ങ് ലിസ്റ്റിലും ഇടം പിടിച്ചിട്ടിട്ടുണ്ട്.
സമൂഹമാധ്യമമായ എക്സിലൂടെയാണ് ചിത്രത്തിലെ വാമിഖയുടെ ദൃശ്യങ്ങൾ വൈറലാകുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ സീരീസിലെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുമ്പോൾ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉറക്കത്തിലാണോ എന്നും ചിത്രം ഇന്ത്യൻ സംസ്കാരത്തെ മുറിപ്പെടുത്തുന്നുവെന്നും സിനിമാ വിമർശകനും നിർമ്മാതാവുമായ കെ ആർ കെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ചിത്രത്തിലെ രംഗങ്ങൾ വൈറലായതോടെ ഒരു വശത്ത് നിന്ന് വിമർശനങ്ങൾ വരുന്നുണ്ടെങ്കിലും വാമിഖയുടെ ബോൾഡായ തീരുമാനത്തെ അഭിനന്ദിക്കുന്നവരും കുറവല്ല. വാമിഖ ഖാബിയ്ക്ക് പുറമെ അലി ഫൈസൽ,ആശിഷ് വിദ്യാർഥി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.