ചെയ്യാൻ ഞാൻ റെഡിയായിരുന്നില്ല, ചുംബനരംഗത്തിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചു: മധുബാല

അഭിറാം മനോഹർ
ഞായര്‍, 15 ജൂണ്‍ 2025 (16:41 IST)
Actress Madhubala
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നിറഞ്ഞുനിന്ന നായികയാണ് മധുബാല. തമിഴില്‍ റോജയും മലയാളത്തില്‍ യോദ്ധയുമടക്കമുള്ള സിനിമകളിലൂടെ താരം മലയാളികള്‍ക്കും പ്രിയങ്കരിയാണ്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. തന്റെ സമ്മതമില്ലാതെ ചുംബന രംഗത്തില്‍ അഭിനയിക്കേണ്ടിവന്നതിനെ പറ്റിയാണ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്.
 
ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ തുടക്കകാലത്ത് പല സിനിമകളും നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ തന്നോട് മുന്‍കൂട്ടി പറയാതെ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട കാര്യമാണ് താരം പറയുന്നത്. സിനിമയുടെ പേരോ കൂടെ അഭിനയിച്ച താരത്തിന്റെ പേരോ മധുബാല വെളിപ്പെടുത്തിയില്ല. 
 
 ഇന്നത്തെ സിനിമകളില്‍ കാണുന്ന പോലൊരു ചുംബനരംഗമായിരുന്നില്ല. പക്ഷേ എനിക്കത് മോശം അനുഭവമായിരുന്നു. ചുംബിക്കേണ്ടി വരുമെന്നത് ഷൂട്ടിങ് തുടങ്ങും മുന്‍പ് എന്നോട് പറഞ്ഞിരുന്നില്ല. അവര്‍ എന്നെ ഒരു മൂലയിലേക്ക് മാറ്റിനിര്‍ത്തി. ആ രംഗം എത്ര പ്രധാനപ്പെട്ടതാണെന്ന് വിശദമാക്കി. അതുകൊണ്ട് മാത്രമാണ് അത് ചെയ്തത്. എന്നെ സംബന്ധിച്ച് ചെയ്യേണ്ടി വന്ന ഏറ്റവും ഭയാനകമായ കാര്യമായിരുന്നു അത്. മധുബാല പറഞ്ഞു. എന്നാല്‍ ആ ചുംബന രംഗം സിനിമയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യുന്നതായിരുന്നില്ലെന്നാണ് മധുബാല പറയുന്നത്. ആ രംഗം ഒഴിവാക്കണമെന്ന് സംവിധായകനോട് പറയാന്‍ പോയില്ല. അന്ന് തീരെ ചെറുപ്പമായിരുന്നു. ഇന്നത്തെ 22-24 വയസ് പ്രായമുള്ള കുട്ടികളെല്ലാം നല്ല ബുദ്ധിയുള്ളവരാണ്. എന്നാല്‍ താന്‍ അങ്ങനെയായിരുന്നില്ലെന്നും മധുബാല പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിനു സാധ്യത, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠന സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

Bihar Elections: ബിഹാറിൽ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനം നടത്തി മഹാസഖ്യം

അടുത്ത ലേഖനം
Show comments