'ഗോസിപ്പുകൾ എന്റെ എനർജിയുടെ രഹസ്യമാണ്': അന്ന് ദിലീപ് പറഞ്ഞു, തിരിച്ചുവരവിൽ മഞ്ജു സ്റ്റാർ ആകുമെന്ന് നടൻ കരുതിയില്ല?

മഞ്ജു വാര്യർ തിരികെ സിനിമയിലേക്ക് വരുന്നതിനോട് ദിലീപിന് താൽപ്പര്യം ഉണ്ടായിരുന്നില്ല?

നിഹാരിക കെ.എസ്
വ്യാഴം, 26 ജൂണ്‍ 2025 (13:24 IST)
മലയാള സിനിമയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ദിലീപ്-മഞ്ജു വാര്യർ ഡിവോഴ്സ്. മകളുടെ ഇഷ്ടപ്രകാരം മകളെ അച്ഛനെ ഏൽപ്പിച്ച് തിരികെ വീണ്ടും സിനിമയിലെത്തിയ മഞ്ജുവിന് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായിരുന്നു ഒരുകാലത്ത്. തിരിച്ചുവരവിൽ ഹൌ ഓൾഡ് ആർ യു ഹിറ്റായെങ്കിലും അത്ര സുഖകരമായിരുന്നില്ല കാര്യങ്ങൾ.
 
പല സന്ദർഭങ്ങളിൽ സോഷ്യൽ മെഡി മഞ്ജുവിനെ 'സ്വാർത്ഥയായ അമ്മ' എന്ന് വിളിച്ചിരുന്നു. എന്നാൽ, കാവ്യ-ദിലീപ് വിവാഹത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു. പിന്നീട് മഞ്ജുവിന് ലഭിച്ച സപ്പോർട്ട് ഏതൊരു നടിയും കൊതിക്കുന്ന രീതിയിലായിരുന്നു. ദിലീപുമായുള്ള വിവാഹശേഷം നടി പൊതുവേദികളിലൊന്നും പങ്കെടുത്തിരുന്നില്ല. നടി തിരിച്ചെത്തണമെന്ന് ആരാധകർ തുടരെ ആവശ്യപ്പെട്ട് കൊണ്ടിരുന്നു. മഞ്ജു അഭിനയ രം​ഗത്ത് തു‌ടരുന്നതിൽ ദിലീപിന് താൽപര്യം ഇല്ലായിരുന്നു. തിരിച്ച് വരവിൽ മഞ്ജു ഇത്ര വലിയ താരമാകുമെന്ന് ദിലീപ് പ്രതീക്ഷിച്ചിരുന്നുമില്ല. 
 
ഇവർ വിവാഹിതരായിരുന്ന കാലത്ത് ദിലീപ് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറയുന്നുണ്ട്. സിനിമയിൽ നിനക്ക് 19 വയസാണെന്ന് ഞാൻ പറയും. കാരണം അതിനപ്പുറമുള്ള പ്രായം പ്രേക്ഷകർ കണ്ടിട്ടേയില്ല. ഉണ്ടാക്കി വെച്ചിരിക്കുന്ന ഇമേജും അത് പോലെയാണ്. കണക്കുകളെടുത്താൽ കല്യാണം കഴിച്ച് തിരിച്ച് വന്നാൽ പിന്നെ ഈ കാണുന്ന ബഹളങ്ങൾ കണ്ടിട്ടില്ലെ'ന്ന് അന്ന് ദിലീപ് പറഞ്ഞു. 
 
ദിലീപിന് മഞ്ജു വാര്യരോട് അസൂയ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ മഞ്ജു ഒരു പാവമാണ്, അതിനോട് അസൂയപ്പെട്ടിട്ട് എന്താ കാര്യം എന്നാണ് ദിലീപ് മറുപടി നൽകിയത്. നടിമാർക്കൊപ്പം ഉയർന്ന ഗോസിപ്പുകൾ കുറിച്ചും അന്ന് ദിലീപ് മനസ് തുറന്നിരുന്നു.
 
ഒരുപാട് ഹീറോയിൻസിന്റെ കൂടെ അഭിനയിക്കുന്നു. അടുപ്പിച്ച് ​ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ​ഗോസിപ്പ് വരാം. ജോലിയുടെ ഭാ​ഗമാണ്. ​ഗോസിപ്പുകൾ എന്റെ എനർജിയുടെ രഹസ്യമാണ്. മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല. എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണെമന്നാണ് മഞ്ജുവിന് എന്നാണ് ദിലീപ് പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

അടുത്ത ലേഖനം
Show comments