Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു രൂപയ്ക്ക് കാളിദാസ് ജയറാമിന്റെ ബാക്ക് പാക്കേഴ്‌സ് കാണാം, പ്രഖ്യാപനവുമായി സംവിധായകന്‍ ജയരാജ്

കാളിദാസ് ജയറാം

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 ജൂണ്‍ 2021 (12:55 IST)
കാളിദാസ് ജയറാമിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒ.ടി.ടി റിലീസ് ആയിരുന്നു.മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് വഴിയാണ് സിനിമ പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ ഈ സിനിമ ഒരു രൂപയ്ക്ക് കാണാം. സംവിധായകന്‍ ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന 2 ആളുകള്‍ക്കിടയില്‍ പ്രണയമാണ് സിനിമ പറയുന്നത്. പുതിയ പ്രതീക്ഷകളും മനോഹരമായ സംഗീതവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. റൂട്ട്സിലൂടെ ആദ്യം റിലീസിനെത്തുന്നത് മലയാള ചിത്രമെന്ന പ്രത്യേകതയും ബാക്ക് പാക്കേഴ്‌സിനുണ്ട് . സിനിമകള്‍ കൂടാതെ വെബ് സീരീസ്, ഡോക്യുമെന്ററി,റിയാലിറ്റി ഷോസ്, ഇന്റര്‍വ്യൂ തുടങ്ങിയവയെല്ലാം റൂട്ട്സില്‍ ഉണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദി പ്രീസ്റ്റിലെ മമ്മൂട്ടിയോ? സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജു വാര്യര്‍, ചിത്രം വൈറലാകുന്നു !