Ravi Theja: എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? മമ്മൂട്ടിയെ കണ്ട് പഠിക്കൂ...; രവി തേജയ്ക്ക് അപേക്ഷ കത്തുമായി ആരാധകര്‍
നടന് തുറന്ന അപേക്ഷ കത്ത് എഴുതി രംഗത്തെത്തിയിരിക്കുകയാണ് രവി തേജയുടെ ആരാധകർ.
തന്നേക്കാള്‍ ഒരുപാട് പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം ഇപ്പോഴും മടിയില്ലാതെ റൊമാൻസ് ചെയ്യുന്ന നിരവധി സൂപ്പര്താരങ്ങളുണ്ട്. അതിലൊരാളാണ് രവി തേജ. പ്രായം കുറവുള്ള നായികമാർക്കൊപ്പം ഗ്ലാമര്‍ സീനുകളും ഐറ്റം സോങ്ങുകളിലും അഭിനയിക്കുന്നതിന് രവി തേജ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. ഈ വിഷയത്തിൽ നടന് തുറന്ന അപേക്ഷ കത്ത് എഴുതി രംഗത്തെത്തിയിരിക്കുകയാണ് രവി തേജയുടെ ആരാധകർ.
നായികമാര്‍ക്കൊപ്പമുള്ള കെമിസ്ട്രി വര്‍ക്ക് ആകുന്നില്ലെന്നും മമ്മൂട്ടി ചെയ്യുന്നത് പോലെയുള്ള കഥാപാത്രമാണെങ്കിലും കുഴപ്പമില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. സിനിമയെ ഇനിയെങ്കിലും ബഹുമാനിക്കണമെന്നും ഒരു നായികമാരുമായും തനിക്ക് ഇപ്പോൾ കെമിസ്ട്രി ഫീൽ ചെയ്യുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടാറുന്നു.
'ആരാധകരില്‍ പെടാത്ത ജനറല്‍ പ്രേക്ഷകരുടെ പിന്തുണ താങ്കളുടെ സിനിമകള്‍ക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സിനിമയില്‍ നിന്ന് താങ്കള്‍ എത്രയോ സമ്പാദിച്ചു കഴിഞ്ഞു. ഇനിയെങ്കിലും സിനിമ എന്ന മാധ്യമത്തെ ബഹുമാനിക്കൂ. തുറന്നു പറയട്ടെ വളരെ മോശം സിനിമകളാണ് താങ്കള്‍ ചെയ്യുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അങ്ങ് ഈ ചിത്രങ്ങളൊക്കെ ചെയ്യാന്‍ സമ്മതിച്ചതെന്ന് മനസിലാകുന്നില്ല.
താങ്കളുടെ നായികമാരുടെ തിരഞ്ഞെടുപ്പിനെ പറ്റി കേള്‍ക്കുന്ന വിമര്‍ശനങ്ങളില്‍ കാര്യമുണ്ട്. ഒരു നായികമാരുമായും നിങ്ങള്‍ക്ക് ഇപ്പൊ കെമിസ്ട്രി വര്‍ക്ക് ആകുന്നില്ല. താങ്കള്‍ എന്ത് തരം വേഷം തിരഞ്ഞെടുത്ത് ചെയ്താലും ഞങ്ങള്‍ ആരാധകര്‍ക്ക് കുഴപ്പമില്ല. മമ്മൂട്ടി ഒക്കെ കാതലില്‍ ചെയ്തത് പോലെ ഒരു ഗേ കഥാപാത്രത്തെ അവതരിപ്പിച്ചാലും വേണ്ടില്ല', എന്നാണ് കത്തില്‍ പറയുന്നത്.