Webdunia - Bharat's app for daily news and videos

Install App

സ്ത്രീവിരുദ്ധതയുടെ പേരിൽ സീരിയലുകൾക്ക് അവാർഡ് വേണ്ടെന്ന് വെച്ച തീരുമാനം ചരിത്രപരമെന്ന് ഡബ്ല്യു‌സിസി

Webdunia
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (19:27 IST)
സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമെന്ന് ഡബ്ല്യു‌സിസി. ഡബ്ല്യു‌സിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സംഘടന വ്യക്തമാക്കിയത്. ധീരമായ തീരുമാനം എടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാരിനും അഭിനന്ദനങ്ങളും സംഘടന അറിയിച്ചു.
 
ഡബ്ല്യു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
 
29ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖാപിച്ചപ്പോൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിൻ്റെ പേരിൽ മികച്ച സീരിയൽ അവാർഡുകൾ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു . നെഞ്ചോട് ചേർക്കുന്നു . ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അർഹമായ ബഹുമതികളോടെ അംഗീകാരം നൽകിയ സർക്കാറിനും ഡബ്ലു.സി.സി.യുടെ അഭിനന്ദനങ്ങൾ.ഇത്തരം ആർജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തിൽ വലിയ തിരുത്തലുകൾക്ക് തുടക്കം കുറിക്കുന്നത്.
 
 വൻമൂലധനത്തിൻ്റെ അകമ്പടിയും അധികാരവുമുണ്ടെങ്കിൽ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരിൽ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാർഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്. കലയിൽ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെൻസർഷിപ്പല്ല , മറിച്ച് പണത്തിൻ്റെയും അധികാരത്തിൻ്റെയും ബലത്തിൽ എന്തുമാകാം എന്ന സാംസ്കാരിക മലിനീകരണത്തിന് തടയിടലാണ്. അതിൻ്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments