Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു; കസ്റ്റംസ് ഡയറക്ടർക്കെതിരെ പീഡന പരാതിയുമായി സീരിയൽ നടി

വാർത്തകൾ
, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (10:57 IST)
മുംബൈ: കസ്റ്റംസ് ഡയറക്ടർക്കെതിരെ പീഡന പരാതിയുമായി സീരിയൽ നടി രാംഗത്ത്. 26 കാരിയായ സീരിയൽ നടിയാണ് കസ്റ്റംസ് ഡയറക്‌ടർക്കെതിരെ പരാതി നൽകിയിരിയ്ക്കുന്നത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് യുവതി അന്ധേരിയിലെ വെർസോവ പൊലീസിൽ പരാതി നൽകിയത്.
 
രണ്ട് വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതിയുടെ പരർതിയിൽ കസ്റ്റംസ് ഡയറക്ടർക്കെതിരെ ഐപിസി 376 ചുമത്തി എഫ്ഐആർ രജിസ്റ്റ ചെയ്തെന്നും വിശദമായ അന്വേഷണം പുരോഗമിയ്ക്കുകയാണ് എന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ അറസ്റ്റ് ഉൾപ്പടെയുള്ള നീക്കങ്ങളിലേയ്ക്ക് പൊലീസ് കടന്നിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോക്ടര്‍മാര്‍ ഈമാസം 11ന് രാജ്യവ്യാപകമായി പണിമുടക്കുന്നു, കാരണം ഇതാണ്!