Pallichattambi Tovino Thomas: കയാദു ഇനി ടൊവിനോയുടെ നായിക; ഡിജോ ജോസിന്റെ പള്ളിച്ചട്ടമ്പിയുടെ പുത്തൻ വിശേഷം
സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ഡിജോ ജോസ് ആൻ്റണിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ കയാദു ലോഹർ നായികയാകും. 1957, 58 കാലഘട്ടത്തിൽ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൊവിനോ തോമസ് ആണ് നായകനാകുന്നത്. ഡ്രാഗൺ സിനിമയിലൂടെ കയാദു സൗത്ത് ഇന്ത്യയാകെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് പിന്നാലെ വമ്പൻ ഓഫറുകളാണ് നദിയെ തേടിയെത്തിയത്. നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി.
ബിഗ് ബജറ്റിൽ എത്തുന്ന ചിത്രത്തിൽ നിരവധി അഭിനേതാക്കൾ പങ്കാളികളാകുന്നുണ്ട്. കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.