Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസായി ലൊക്കേഷനില്‍ പൃഥ്വിരാജ്, വില്ലന്‍ വേഷത്തില്‍ നടന്‍,'ഗുരുവായൂരമ്പലനടയില്‍' 2024 ഏപ്രിലില്‍ റിലീസ്

Welcoming Prithviraj Sukumaran to the sets of GuruvayurAmbalaNadayil Guruvayoor Ambalanadayil GuruvayurAmbalaNadayil Prithviraj Sukumaran

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 നവം‌ബര്‍ 2023 (10:17 IST)
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍. മെയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നിലവില്‍ പൃഥ്വിരാജ് ടീമിനൊപ്പം ചേര്‍ന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
 
മാസായി ലൊക്കേഷനില്‍ എത്തുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെയാണെന്ന് അവതരിപ്പിക്കുന്നതെന്ന് ബൈജു സന്തോഷ് പറഞ്ഞിരുന്നു. 
തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടെന്നാണ് നടന്‍ പറയുന്നത്.ഗുരുവായൂരിലെ ഒരു വിവാഹത്തിനിടെ സംഭവിക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
 
 അങ്കിത് മേനോന്‍ സംഗീത സംവിധാനവും നീരജ് രേവി ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4 എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ക്ലാസ് കഴിഞ്ഞാല്‍ അടുത്തത് മാസ് ! ഞെട്ടിക്കല്‍ തുടര്‍ന്ന് മമ്മൂട്ടി, വൈറലായി ടര്‍ബോ ലുക്ക്