Webdunia - Bharat's app for daily news and videos

Install App

ഡൊമിനിക്കും ബസൂക്കയും വൈകുന്നതെന്തുകൊണ്ട്? മമ്മൂട്ടി ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് എന്ന്?

നിഹാരിക കെ.എസ്
ബുധന്‍, 28 മെയ് 2025 (16:58 IST)
നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്കയും ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് എന്ന സിനിമയും ഇതുവരെ ഒ.ടി.ടി റിലീസ് ആയിട്ടില്ല. പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിനെ പോലെ തന്നെ, ഡിജിറ്റൽ റൈറ്റ് സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് ബസൂക്ക ഇനിയും ഒ.ടി.ടി. സ്‌ക്രീനുകളിൽ എത്തതെന്നാണ് വിവരം.
 
മമ്മൂട്ടിയുടെ ഈ വർഷത്തെ റിലീസ് ആയിരുന്നു ഈ രണ്ട് സിനിമകളും. 2025ൽ ഒരു ആവറേജ് തുടക്കമാണ് മമ്മൂട്ടിക്ക് കിട്ടിയത്. രണ്ട് സിനിമയും തിയേറ്ററിൽ വലിയ ഹിറ്റ് ആയിരുന്നില്ല. എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ സിനിമയ്‌ക്കായില്ല. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് വിജയമായപ്പോൾ, ഡീനോ ടെന്നീസിന്റെ ആദ്യ സംവിധാന സംരംഭം സാമ്പത്തിക പരാജയമായിത്തീർന്നു.
 
റിപോർട്ടുകൾ അനുസരിച്ച്, ബസൂക്ക ഒ.ടി.ടി.യിൽ റിലീസാവാത്തതിന് കാരണം സാമ്പത്തിക തർക്കമാണ്. മമ്മൂട്ടി നായകനായ ഗെയിം ത്രില്ലറിന്റെ ഒ.ടി.ടി. സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ 5 എന്ന പ്രമുഖ പ്ലാറ്റ്‌ഫോം ആണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, ചിത്രത്തിന്റെ നിർമ്മാതാക്കളും, സീ 5 ടീമും തമ്മിൽ ഇതുവരെ ഒ.ടി.ടി. സ്ട്രീമിംഗ് തുകയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. ഈ തർക്കം പരിഹരിക്കാതെ ബസൂക്ക ഒ.ടി.ടി സ്‌ക്രീനുകളിൽ എത്തില്ല എന്നാണ് അറിയാൻ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shocking News: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

'അള്ളാഹുവിന്റെ നിയമം നടപ്പിലാകണം'; നിമിഷയുടെ വധശിക്ഷയില്‍ ഉറച്ച് യമന്‍ പൗരന്റെ കുടുംബം, പ്രതിസന്ധി തുടരുന്നു

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1; കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

അലാസ്‌കയില്‍ വന്‍ഭൂചലനം; സുനാമി മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments