Select Your Language

Notifications

webdunia
webdunia
webdunia
webdunia

Amir Khan and Shah Rukh Khan: വളർത്തു നായയ്ക്ക് 'ഷാരൂഖ് ഖാൻ' എന്ന് പേരിട്ട ആമിർ ഖാൻ! ബോളിവുഡിനെ അമ്പരപ്പിച്ച ശത്രുതയുടെ കാരണം

പരസ്യമായി തന്നെ പരസ്പരം കളിയാക്കുകയും വിമർശിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് ആമിറും ഷാരൂഖും.

Shah Rukh Khan

നിഹാരിക കെ.എസ്

, ബുധന്‍, 2 ജൂലൈ 2025 (10:05 IST)
ബോളിവുഡിലെ മികച്ച നടന്മാരിൽ മുൻപന്തിയിലാണ് ആമിർ ഖാനും ഷാരൂഖ് ഖാനും. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നിൽ നിന്ന് നയിക്കുകയാണ് ഇരുവരും. ഏറെക്കാലം ഒരേ വഴിയിലൂടെ സഞ്ചരിച്ച ഇവർ തമ്മിൽ ഇന്ന് നല്ല അടുപ്പമാണ്. എന്നാൽ, ഒരുകാലത്ത് ഇവർ ഇങ്ങനെ ആയിരുന്നില്ല. പരസ്യമായി തന്നെ പരസ്പരം കളിയാക്കുകയും വിമർശിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് ആമിറും ഷാരൂഖും. ഇവർ തമ്മിലുള്ള ശത്രുത ബോളിവുഡിനെ അമ്പരപ്പിച്ചിരുന്നു. 
 
ആമിർ ഖാൻ-ഷാരൂഖ് ഖാൻ പോരിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് തന്റെ വളർത്തു നായയ്ക്ക് ആമിർ ഖാൻ 'ഷാരൂഖ്' എന്ന് പേരിട്ട സംഭവം. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിർ ഖാൻ. ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ആമിർ മനസ് തുറന്നത്. തന്റെ പ്രവർത്തി തീർത്തും ബാലിശമായിരുന്നുവെന്നാണ് ആമിർ ഖാൻ പറയുന്നത്.
 
'ഞാനും ഷാരൂഖും പരസ്പരം പലതും പറഞ്ഞിരുന്നൊരു കാലമായിരുന്നു അത്. ചിലപ്പോൾ അദ്ദേഹത്തിന് എന്നോട് അനിഷ്ടം തോന്നിയിട്ടുണ്ടാകാം. കാരണം ഞാൻ അഭിമുഖങ്ങളിൽ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാറില്ല. എന്തായാലും അതെല്ലാം വെറുതെ വിടാം.

ഷാരൂഖ് ഖാൻ എന്റെ അടുത്ത സുഹൃത്താണ്. കരിയർ തുടങ്ങിയപ്പോൾ സ്വാഭാവികമായും ഞങ്ങൾക്കിടയിൽ മത്സരമുണ്ടായിരുന്നു. പക്ഷെ 10-15 വർഷം മുമ്പ് അതെല്ലാം അവസാനിച്ചു. എന്റെ ഭാഗത്തു നിന്നും, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും. അതെല്ലാം തീർത്തും ബാലിശമായിരുന്നു', ആമിർ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Unni Mukundan: മാർക്കോയിലൂടെ സൂപ്പർതാര പദവി; പക്ഷേ കയ്യിൽ സിനിമയൊന്നുമില്ല, ഉണ്ണി മുകുന്ദന്റെ കരിയറിൽ വീഴ്ചയോ?