Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എത്ര സുന്ദരനായ മനുഷ്യനാണ് അദ്ദേഹം, ഏറ്റവും മികച്ച ചുംബനം അദ്ദേഹം നൽകിയതായിരുന്നു': ജോൺ എബ്രഹാം

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചുംബനത്തെ കുറിച്ച് ജോൺ എബ്രഹാം

'എത്ര സുന്ദരനായ മനുഷ്യനാണ് അദ്ദേഹം, ഏറ്റവും മികച്ച ചുംബനം അദ്ദേഹം നൽകിയതായിരുന്നു': ജോൺ എബ്രഹാം

നിഹാരിക കെ.എസ്

, ശനി, 22 മാര്‍ച്ച് 2025 (10:20 IST)
ഒരുകാലത്ത് ഇന്ത്യയൊട്ടാകെ പ്രകമ്പനം കൊള്ളിച്ച നടനാണ് ജോൺ എബ്രഹാം. ദ് ഡിപ്ലോമാറ്റ് ആണ് ജോണിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനിടെ തനിക്ക് ലഭിച്ച ഒരു ചുംബനത്തേക്കുറിച്ച് ജോൺ പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകരേറ്റെടുത്തിരിക്കുന്നത്.
 
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചുംബനമായിരുന്നു അതെന്ന് പറയുകയാണ് ജോൺ. ഷാരൂഖ് ഖാനിൽ നിന്നാണ് ആ ചുംബനം കിട്ടിയതെന്നാണ് ജോൺ വെളിപ്പെടുത്തിയിരിക്കുന്നത്. ഷാരൂഖാനൊപ്പമുള്ള ഒരു ഫോട്ടോ കണ്ടപ്പോഴാണ് അതിന് പിന്നിലെ കഥ ജോൺ പറഞ്ഞത്. 
 
'പത്താന്റെ വിജയാഘോഷ പാർട്ടിയിൽ വച്ചെടുത്ത ഫോട്ടോയാണിത്. എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും മികച്ച ചുംബനം, അതൊരു സ്ത്രീയിൽ നിന്നല്ല, ഷാരൂഖ് ഖാനിൽ നിന്നാണ്. പത്താന്റെ വിജയാഘോഷത്തിലായിരുന്നു അത്. ഒരുപക്ഷേ ഞാൻ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സഹനടന്മാരിൽ ഒരാളായിരിക്കാം അദ്ദേഹം. എത്ര സുന്ദരനായ മനുഷ്യനാണ് അദ്ദേഹം, വളരെ ദയാലുവായ വ്യക്തിയും. എന്റെ മാനേജർ ഒരിക്കൽ പറയുകയുണ്ടായി, സ്നേഹം എന്താണെന്ന് ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന്', ജോൺ എബ്രഹാം കൂട്ടിച്ചേർത്തു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാൻ ടിക്കറ്റിനായി മരണപാച്ചിൽ, മറിഞ്ഞു വീണിട്ടും എണീറ്റോടുന്ന ആരാധകർ; രാ​​ഗം തിയേറ്ററിൽ ജനസാ​ഗരം (വീഡിയോ)