Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രേമലു 2' ഏത് തരത്തിലുള്ള സിനിമ ? വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് ദിലീഷ് പോത്തന്‍

What kind of movie is 'Premalu 2' Producer Dileesh Pothan on the upcoming film

കെ ആര്‍ അനൂപ്

, ബുധന്‍, 29 മെയ് 2024 (15:17 IST)
പ്രേമലു രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ ഗിരീഷിനേ പറയാന്‍ കഴിയുള്ളൂവെന്ന് സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍. പ്രേമലു ഇഷ്ടപ്പെട്ടവര്‍ക്ക് ഈ ചിത്രവും ഇഷ്ടമാകുമെന്നും എന്നാല്‍ പ്രേമലു വര്‍ക്കാവാത്ത വരാനിരിക്കുന്ന സിനിമയും വര്‍ക്ക് ആവില്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
 
'പ്രേമലു 2നെ കുറച്ച് ഞാനൊരു സ്റ്റേറ്റ്‌മെന്റ് പറയുന്നത് ബുദ്ധി ആയിരിക്കില്ല.ഗിരീഷ് എ.ഡി തന്നെ അതിനെക്കുറിച്ച് പറയും. പ്രേമലുവിന്റെ ആദ്യഭാഗം ഇഷ്ടപ്പെട്ടവര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും പ്രേമലു 2 എന്നാണ് എനിക്ക് തോന്നുന്നത്.
 എന്തെങ്കിലും കാരണത്താല്‍ ആദ്യഭാഗം വര്‍ക്ക് ആയിട്ടില്ലെങ്കില്‍ അവര്‍ക്ക് പ്രേമലു 2 വര്‍ക്ക് ആവണമെന്നില്ല. കാരണം ആ ഴോണറില്‍ തന്നെയാകും പ്രേമലു 2 ഉണ്ടാവുക. ബാക്കി ഗിരീഷ് പറയട്ടെ. ഗിരീഷിനാണ് അത് പറയാന്‍ പറ്റുക',- ദിലീഷ് പോത്തന്‍ പറഞ്ഞു.
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ആണ് സംഗീതം ഒരുക്കിയത്.മമിതയാണ് നായിക. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

13 ദിവസം കൊണ്ട് 75 കോടി ക്ലബിൽ ഗുരുവായൂരമ്പല നടയിൽ, വീണ്ടും 100 കോടി ക്ലബിനരികെ പൃഥ്വിരാജ്