Webdunia - Bharat's app for daily news and videos

Install App

Priya Varrier: ഒമർ ലുലുവുമായുള്ള പ്രശ്നമെന്താണ്?: ആദ്യമായി മനസ് തുറന്ന് പ്രിയ വാര്യർ

പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു.

നിഹാരിക കെ.എസ്
വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (11:50 IST)
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ പ്രകാശ് വാര്യർ കടന്നുവരുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ പ്രിയ സെൻസേഷണൽ താരമായി. ഒരു ദിവസം കൊണ്ട് പ്രിയയ്ക്ക് 7 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടായി. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. 
 
എന്നാൽ തന്റെ ആദ്യ സിനിമയുടെ സംവിധായകൻ ഒമറുമായി നടി സ്വരചേർച്ചയിലല്ല. ഒരു അഡാറ് ലവ് സിനിമയ്ക്കുശേഷം ഇരുവരും ഒരുമിച്ച് ചേർന്നിട്ടില്ല. നടിയെ പരിഹസിക്കുന്ന രീതിയിലും വന്ന വഴി മറക്കുന്നയാളെന്ന രീതിയിൽ മുദ്ര കുത്തുന്ന തരത്തിൽ പല പ്രസ്താവനകളും ഒമറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. 
 
ആദ്യമായി അവസരം തന്നവരുമായുള്ള പിണക്കം മാറ്റാൻ ശ്രമിക്കാത്തതെന്താണെന്ന ചോദ്യത്തിന് പ്രിയ വാര്യർ മറുപടി പറയുകയാണിപ്പോൾ. പുറത്തുള്ള ആളുകൾക്ക് കാര്യങ്ങൾ എന്താണെന്ന് അറിയില്ലെന്നും തനിക്ക് തന്റേതായ കാരണങ്ങളുണ്ടെന്നും ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ പ്രിയ പറയുന്നു.
 
'എനിക്ക് പേഴ്സണലി യാതൊരു പ്രശ്നങ്ങളുമില്ലാത്ത ആളുകൾ ഇപ്പോഴും എന്റെ ലൈഫിലുണ്ട്. മാറ്റാൻ പറ്റുന്ന പിണക്കങ്ങൾ മാറ്റിയിട്ടുമുണ്ട്. പിന്നെ പോയവരൊക്കെ പൊക്കോട്ടെ. അത് പോയത് നന്നായി. പോയതിന് അതിന്റേതായ കാരണങ്ങളുമുണ്ട്. എനിക്ക് ആദ്യം അവസരം തന്നവരോടുള്ള ബഹുമാനവും ​ഗ്രാറ്റിറ്റ്യൂഡും അതുപോലെ ഞാൻ മെയിന്റൈൻ ചെയ്യുന്നുണ്ട്. 
 
പുറത്തുള്ള ആളുകൾക്ക് കാര്യങ്ങൾ എന്താണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ കമന്റുകൾ പറയാൻ എളുപ്പമാണ്. അതുപോലെ അപ്പുറത്ത് നിൽക്കുന്ന പാർട്ടി എരിതീയിൽ എണ്ണയൊഴിക്കുക എന്നതുപോലെ എല്ലാ വർഷവും ഒരോന്ന് സംഭാവന ചെയ്യുന്നുണ്ട്. എനിക്ക് മാക്സിമം ചെയ്യാൻ പറ്റുന്നത് എന്റെ ഡി​ഗ്നിറ്റി കളയാതിരിക്കുക എന്നതും അവരുടെ വിഷയങ്ങളിൽ എൻ​ഗേജാവാതിരിക്കുക എന്നതുമാണ്. അന്നും ഇന്നും സൈലൻസാണ് എന്റെ മറുപടി', പ്രിയ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ബാലതാരം വീര്‍ ശര്‍മയും സഹോദരനും ശ്വാസം മുട്ടി മരിച്ചു

പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ വിളിക്കാം: 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസണ്‍ കണക്ട് സെന്റര്‍ ഉദ്ഘാടനം ഇന്ന്

Karur Vijay Rally Stampede: വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ല, ടിവികെയുടെ ആരോപണം പൊളിഞ്ഞു; സ്ഥിരീകരിച്ച് സര്‍ക്കാര്‍

വിജയുടെ വീടിന് നേരെ ബോംബ് ഭീഷണി: ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി

കരൂര്‍ റാലി ദുരന്തം: മരണം 41 ആയി, 50 പേര്‍ ചികിത്സയില്‍

അടുത്ത ലേഖനം
Show comments