Webdunia - Bharat's app for daily news and videos

Install App

തിലകന്‍ മരിക്കും മുമ്പ് ദുല്‍ഖറിനെ പറ്റി പറഞ്ഞത്, വര്‍ഷങ്ങള്‍ക്കുശേഷം അക്കാര്യത്തെക്കുറിച്ച് ഷോബി തിലകന്‍

കെ ആര്‍ അനൂപ്
ശനി, 31 ഓഗസ്റ്റ് 2024 (08:04 IST)
ഉസ്താദ് ഹോട്ടലിലെ ഫാസിയും കരീം ഇക്കയും തമ്മിലുള്ള കോമ്പോ എത്ര രസമാണ്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദുല്‍ഖര്‍ തീരെ ചെറുപ്പം. വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സ് ഉള്ള തിലകനെ അന്നത്തെ ദുല്‍ഖറിനെ കുറിച്ച് എന്തായിരിക്കും പറയാനുണ്ടാകുക. ഈ ചോദ്യം മകന്‍ ഷോബി, തിലകനോട് നേരിട്ട് ചോദിച്ചു. അദ്ദേഹം അന്ന് മകനോട് ദുല്‍ഖറിനെ കുറിച്ച് പറഞ്ഞു.
 
'ഒരാളെക്കുറിച്ച് പറയാന്‍ ഒരുപാട് മടിയുള്ള ആളാണ് അച്ഛന്‍. ഒരിക്കല്‍ അച്ഛന്റെ കൂടെ ഫ്‌ലൈറ്റില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചുമ്മാ അദ്ദേഹത്തോട് ദുല്‍ഖറിനെ കുറിച്ച് ചോദിച്ചും ദുല്‍ഖര്‍ എങ്ങനെയുണ്ട് എന്നാണ് ഞാന്‍ ചോദിച്ചത്. അവന്‍ കുഴപ്പമില്ല. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായി ചെയ്യുന്നുണ്ട് എന്നാണ് മറുപടി പറഞ്ഞത്. അച്ഛന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു അഭിപ്രായം വരാന്‍ കുറച്ചു പ്രയാസമാണ്. അത്രമാത്രം എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സ് ചെയ്ത ഒരാളാണെങ്കില്‍ മാത്രമേ അച്ഛന്‍ അങ്ങനെ ഒരു അഭിപ്രായം പറയുകയുള്ളൂ. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായി ചെയ്തിട്ടുണ്ടെന്ന് പറയണമെങ്കില്‍ അച്ഛന് അത്രമാത്രം അവനെ വിശ്വാസമുണ്ടെങ്കില്ലൊ അല്ലെങ്കില്‍ അവന്‍ നന്നായി ചെയ്തിട്ടോ തന്നെയാണ്.
 
 അല്ലെങ്കില്‍ പറയില്ല. അവര്‍ തമ്മിലുള്ള കെമിസ്ട്രി എന്ന് പറഞ്ഞത് വിശേഷിപ്പിക്കാമോ എന്ന് എനിക്ക് അറിയില്ല. ദുല്‍ഖര്‍ ഉപ്പുപ്പാ എന്ന് വിളിക്കുന്നതില്‍ തന്നെ വലിയ ഇന്റിമസി ഫീല്‍ ചെയ്യുന്നുണ്ട്.അറിഞ്ഞുകൊണ്ട് തന്നെയാകാം അച്ഛനെ ആ കഥാപാത്രത്തില്‍ ഇട്ടതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ തിലകന്റെ മകനാണ്. എനിക്ക് പോലും അവരോട് അസൂയ തോന്നിയിട്ടുണ്ട്',- ഷോബി തിലകന്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ എട്ടിന്റെ പണി; പുതിയ നിയമത്തിനു സര്‍ക്കാര്‍

ബാങ്കില്‍ നിന്ന് ഫോണ്‍കോളുകള്‍ വരുന്നുണ്ടോ, ഈ നമ്പറുകളില്‍ നിന്നാണെങ്കില്‍ മാത്രം കോള്‍ അറ്റന്‍ഡ് ചെയ്യുക

പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയ സംഭവം; വീഡിയോ പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി

ഷാരോണ്‍ വധക്കേസ്: ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ശ്രമം പോലീസ് തടഞ്ഞു

അടുത്ത ലേഖനം
Show comments