'ആ സ്ത്രീക്ക് എന്റെ ഭർത്താവിനെ വിവാഹം കഴിക്കാൻ വേണ്ടി എനിക്കെതിരെ കൂടോത്രം ചെയ്തു': മോഹിനിയുടെ തുറന്നു പറച്ചിൽ
2006 ലാണ് നടി മതം മാറുന്നത്.
ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നടിയായിരുന്നു മോഹിനി. നിലവിൽ സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് മോഹിനി. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം വിദേശത്താണ് കഴിയുന്നത്. വിവാഹശേഷം നടി അഭിനയിയ്ച്ചിട്ടില്ല. 2006 ലാണ് നടി മതം മാറുന്നത്. വിവാഹ ശേഷം തന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് മോഹിനി തുറന്ന് സംസാരിച്ചിട്ടുണ്ട്.
ഹിന്ദു മതത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് മാറിയ മോഹിനി ഇതിന്റെ കാരണങ്ങളും വിശദീകരിച്ചതാണ്. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് വളർന്ന മോഹിനി ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ ഭർത്താവ് ഭരത് പിന്തുണച്ചു. ഇതേക്കുറിച്ച് മോഹിനി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഞാൻ ക്രിസ്ത്യൻ ആകുന്നെന്ന് അറിഞ്ഞപ്പോൾ ഭർത്താവ് ജോളിയായിരുന്നു. ദെെവം മതവുമായി ബന്ധപ്പെട്ട കാര്യമല്ല, മനസുമായി ബന്ധപ്പെട്ടതാണെന്ന് ഭർത്താവ് പറഞ്ഞു. എന്റെ ഭർത്താവിനെ പോലെ അച്ഛനും അമ്മയ്ക്കും അത് മനസിലാക്കാൻ പറ്റി. ആദ്യം അവർക്ക് ഞെട്ടലായിരുന്നു. കാരണം ഞാൻ സംസ്കൃതം പഠിച്ച് പൂജ ചെയ്തിരുന്ന ആളാണ്. പക്ഷെ ഞാൻ തേടിയതും എന്നിൽ കുറവുള്ളതും എനിക്ക് ആവശ്യമായതുമെല്ലാം ജീസസിൽ നിന്ന് ലഭിച്ചു.
ഡിപ്രഷനിൽ നിന്ന് പൂർണമായും പുറത്ത് വന്നു. മതം മാറുന്നതിൽ ഭരത് ഓക്കെ പറഞ്ഞതോടെ എന്റെ വീട്ടുകാരും ഭരത്തിന്റെ അച്ഛനും ഒന്നും പറഞ്ഞില്ല. ഭർൃതമാതാവ് മരിച്ച് പോയി. ദെെവത്തെ മതത്തോട് ചേർത്ത് പ്രശ്നമാക്കുന്ന കാര്യം എന്റെ കുടുംബത്തിൽ നടന്നിട്ടേയില്ല. തനിക്ക് ശേഷം ഭരത്തും ക്രിസ്ത്യൻ മതത്തിലേക്ക് മാറിയെന്ന് മോഹിനി അന്ന് പറഞ്ഞു.
ഭരത് ജ്ഞാന സ്നാനം ചെയ്തിട്ട് ആറ് വർഷമായി. രണ്ട് മക്കളെയും ജ്ഞാന സ്നാനം ചെയ്തു. കടൽ പോലെയുള്ള തന്റെ ഹിന്ദു കുടുംബത്തിൽ ഒരു ദ്വീപ് പോലെ തന്റെ കത്തോലിക് കുടുംബവും നിലനിൽക്കുന്നെന്ന് അന്ന് മോഹിനി പറഞ്ഞു. ക്രിസ്മസും പുതുവത്സരും ദീപാവലിയും ആഘോഷിക്കും. വളരെ മനോഹരമാണെന്നും മോഹിനി പറഞ്ഞു.മാനസികമായി തകർന്ന ഘട്ടത്തിലാണ് താൻ ക്രിസ്തുവിലേക്ക് അടുത്തതെന്ന് മോഹിനി പറയുന്നു.
താൻ ഇല്ലാതാകാൻ ഒരാൾ കൂടോത്രം ചെയ്തിരുന്നെന്നും അന്ന് മോഹിനി വ്യക്തമാക്കി. മരിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസിൽ. എല്ലാം ഉണ്ടായിട്ടും എന്തുകാെണ്ട് ഇങ്ങനെ സംഭവിക്കുന്നെന്ന് ചിന്തിച്ചു. നല്ലത് എന്നൊന്നുണ്ടെങ്കിൽ മോശവുമുണ്ട് എന്ന് ജീസസ് പറഞ്ഞു. എന്റെ നാമത്തിൽ പിശാച് പോകണമെന്ന് നീ കമാൻഡ് ചെയ്യണം എന്ന് പറഞ്ഞു. ആരാണ് എനിക്കെതിരെ കൂടോത്രം ചെയ്തതെന്ന് എനിക്ക് മനസിലായി.
ഭർത്താവിന്റെ കസിൻ ആയിരുന്നു അത്. ആ സ്ത്രീക്ക് അദ്ദേഹത്തെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് എന്നോട് കല്യാണത്തിന് മുമ്പേ പറഞ്ഞാൽ മതിയായിരുന്നു. ഇത്രയും ആഗ്രഹമുണ്ടെങ്കിൽ കല്യാണം കഴിച്ചോ എന്ന് ഞാൻ പറഞ്ഞേനെ. ഇങ്ങനെ ഒരു മോശം കാര്യം ചെയ്യേണ്ടിയിരുന്നില്ല. ആ സ്ത്രീയെ ഞങ്ങൾക്ക് ഭയമില്ല. അവരോട് സംസാരിക്കാറില്ലെന്നും മോഹിനി വ്യക്തമാക്കി.