Select Your Language

Notifications

webdunia
webdunia
webdunia
webdunia

Suresh Raina Tamil Movie: ചിന്നത്തല സിനിമയിലേക്ക്; അരങ്ങേറ്റം കുറിക്കാൻ സുരേഷ് റെയ്ന, പുതിയ ചിത്രം പ്രഖ്യാപിച്ചു

ക്രിക്കറ്റ് ആസ്പദമാക്കി എടുക്കുന്ന ചിത്രം ലോ​ഗൻ എന്ന സംവിധായകനാണ് ഒരുക്കുന്നത്.

Chinna Thala Suresh Raina

നിഹാരിക കെ.എസ്

, ശനി, 5 ജൂലൈ 2025 (12:54 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സിഎസ്കെ ആരാധകരുടെ സ്വന്തം ചിന്നത്തലയുമായ സുരേഷ് റെയ്ന സിനിമയിലേക്ക്. അണിയറയിൽ ഒരുങ്ങുന്ന ഒരു തമിഴ് ചിത്രത്തിലൂടെയാണ് റെയ്ന സിനിമയിൽ അരങ്ങേറ്റം കുറിക്കുക. ക്രിക്കറ്റ് ആസ്പദമാക്കി എടുക്കുന്ന ചിത്രം ലോ​ഗൻ എന്ന സംവിധായകനാണ് ഒരുക്കുന്നത്. 
 
അതേസമയം ഇത് സുരേഷ് റെയ്നയുടെ ബയോപിക് ആകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നു. ചെന്നൈയിൽ വച്ച് വെള്ളിയാഴ്ചയാണ് സിനിമ ഔദ്യോഗികമായി ലോഞ്ച് ചെയ്ത്. ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ശരവണ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവന്നിട്ടില്ല. 
 
സന്ദീപ് കെ വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, ടി മുത്തുരാജ്- പ്രൊഡക്ഷൻ ഡിസൈനർ, സുപ്രീം സുന്ദർ- സ്റ്റണ്ട് കൊറിയോഗ്രാഫർ. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ, സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കമന്റേറ്ററുടെ റോളിലാണ് സുരേഷ് റെയ്നയെ ഇപ്പോൾ ആരാധകർ കാണാറുളളത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്രൈവ് ചെയ്യുമ്പോൾ പുള്ളിയുടെ ഭാ​ഗത്ത് തെറ്റ് വന്നാലും അത് മമ്മൂക്ക സമ്മതിച്ച് തരില്ല; മനോജ് കെ ജയൻ