Select Your Language

Notifications

webdunia
webdunia
webdunia
webdunia

Parvathy Thiruvothu: 'പേപ്പറുകൾ ഒപ്പുവെച്ച് സീൽ ചെയ്യുന്നത് വരെ ആരെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല': പാർവതിയെ മുന്നിലിരുത്തി സുപ്രിയ പറഞ്ഞത്

സുപ്രിയയും പൃഥ്വിരാജും നയിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനി ഇതിനോടകം ഒരുപിടി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച് കഴിഞ്ഞു.

Prithviraj

നിഹാരിക കെ.എസ്

, ശനി, 19 ജൂലൈ 2025 (11:19 IST)
പൃഥ്വിരാജുമായുള്ള വിവാഹശേഷം സുപ്രിയ മേനോൻ തന്റെ കരിയർ ഉപേക്ഷിച്ചിരുന്നു. മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയ പൃഥ്വിക്കൊപ്പം കൊച്ചിയിൽ തന്നെ താമസമായി. പിന്നീട് മകൾ പിറന്നശേഷമാണ് സുപ്രിയ സിനിമയിലേക്ക് തിരിയുന്നത്. സുപ്രിയയും പൃഥ്വിരാജും നയിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനി ഇതിനോടകം ഒരുപിടി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച് കഴിഞ്ഞു. 
 
​ഗുരുവായൂർ അമ്പലന‌ടയിൽ ആണ് ഇതിൽ ഏറ്റവും ഹിറ്റായ സിനിമ. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനുപമ പരമേശ്വരൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷം ചെയ്ത ​ഗുരുവായൂർ അമ്പലന‌ടയിൽ മികച്ച കോമഡി എന്റർടെയ്നറായിരുന്നു. ജെഎഫ്ഡബ്ല്യുവിന്റെ വുമൺ പ്രൊഡ്യൂസർ ഓഫ് ദ ഇയർ പുരസ്കാരം ഈ സിനിമയിലൂടെ സുപ്രിയ മേനോൻ നേടി. നടി പാർവതി ജയറാമാണ് സുപ്രിയക്ക് പുരസ്കാരം നൽകിയത്.
 
വേദിയിൽ സുപ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ വരുന്നതിന് മുമ്പ് പത്ത് വർഷത്തോളം ഞാൻ ജേർണലിസ്റ്റായിരുന്നു. അതിൽ പൃഥ്വിയോട് എനിക്ക് നന്ദി പറയണം. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഘട്ടത്തിൽ ഈ ലോകത്തേക്ക് പൃഥ്വി എന്നെ ക്ഷണിച്ചു. നമുക്ക് ഒരുമിച്ച് എന്തെങ്കിലും ബിൽഡ് ചെയ്യാൻ ശ്രമിക്കാമെന്ന് പറഞ്ഞു. അതാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ​ഗുരവായൂർ അമ്പലനടയിൽ സിനിമയ്ക്ക് വളരെ മികച്ച കോ പ്രൊഡ്യൂസറായിരുന്നു ഇ ഫോർ എന്റർടെയിൻമെന്റ്സെന്നും സുപ്രിയ പറഞ്ഞു.
 
'ഞങ്ങളുടെ അടുത്ത സിനിമ നോ ബഡി മെയിൽ തുടങ്ങും. പൃഥ്വിരാജാണ് നായകൻ. പേപ്പറുകൾ ഒപ്പുവെച്ച് സീൽ ചെയ്യുന്നത് വരെ നായികയാരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല' എന്നായിരുന്നു സുപ്രിയ പറഞ്ഞത്. 
 
സുപ്രിയ ഇത് പറയുമ്പോൾ കാണികളിൽ ഒരാളായി നടി പാർവതി തിരുവോത്ത് അന്ന് ഇരിക്കുന്നുണ്ട്. പാർവതിയെ ആണ് പിന്നീട് സിനിമയിലേക്ക് നായികയായി തീരുമാനിച്ചത്. അന്ന് പാർവതിയെ നായികയായി തീരുമാനിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നേയുണ്ടായിരുന്നുള്ളൂ എന്ന് സുപ്രിയയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
 
അതേസമയം, മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് നോ ബഡി. പൃഥ്വിരാജും പാർവതി തിരുവോത്തും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും നോ ബഡിക്കുണ്ട്. എന്ന് നിന്റെ മൊയ്തീൻ, കൂടെ, മെെ ലൗ സ്റ്റോറി എന്നിവയാണ് പൃഥ്വിരാജും പാർവതിയും ഒരുമിച്ച് അഭിനയിച്ച് ഇതുവരെ റിലീസ് ചെയ്ത സിനിമകൾ. കരിയറിലുണ്ടായ വീഴ്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ് പാർവതി തിരുവോത്ത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal Feminine Look: എങ്ങും 'മോഹനലാലത്തം', കയ്യടികൾ വാരിക്കൂട്ടി മോഹൻലാൽ