Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lal Jose: താൻ ഡാൻസ് ചെയ്‌താൽ ആരും സ്വീകരിക്കില്ലെന്ന് മമ്മൂട്ടി, പൃഥ്വിരാജിന്റെ കാല് പിടിക്കാൻ മടിച്ച് ആ നടനും: ലാൽ ജോസ് പറയുന്നു

ഇപ്പോൾ കോലാഹലം എന്ന സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് ലാൽ ജോസ്.

Kalabhavan Mani

നിഹാരിക കെ.എസ്

, ഞായര്‍, 6 ജൂലൈ 2025 (10:09 IST)
മനോഹരമായ ഒരുപാട് സിനിമകൾ സംവിധാനം ചെയ്ത ആളാണ് ലാൽ ജോസ്. ദിലീപിന്റെ മീശമാധവനിലൂടെയാണ് ലാൽ ജോസിന്റെ കരിയർ മാറി മറിഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെയ്യുന്ന സിനിമകളൊന്നും വേണ്ടവിധത്തിൽ വിജയം കൈവരിച്ചില്ല. ഇപ്പോൾ കോലാഹലം എന്ന സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് ലാൽ ജോസ്. 
 
കരിയറിലെ അനുഭവങ്ങൾ സംബന്ധിച്ച് പുതിയ അഭിമുഖത്തിൽ ലാൽ ജോസ് പങ്കുവെച്ച ഓർമകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അന്തരിച്ച നടൻ കലാഭവൻ മണി, മമ്മൂട്ടി എന്നിവരെക്കുറിച്ചാണ് മെെൽ സ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ ലാൽ ജോസ് സംസാരിച്ചത്. അയാളും ഞാനും തമ്മിലിൽ പൃഥ്വിരാജിന്റെ കാല് പിടിക്കുന്ന സീൻ ചെയ്യാൻ കലാഭവൻ മണിക്ക് മടിയായിരുന്നുവെന്ന് ലാൽ ജോസ് ഓർത്തെടുക്കുന്നു.
 
ആ സീൻ ഭയങ്കര ഓവറായിരിക്കുമെന്ന് മണി പറഞ്ഞു. ന്യൂ ജനറേഷൻ സട്ടിൽ ആക്ടിന്റെ ആൾക്കാരായത് കൊണ്ട് ഇത് ഭയങ്കര ഡ്രാമയായി തോന്നും. ഓവറായിരിക്കുമെന്ന് പറഞ്ഞു. ഞാൻ പഴയ ആളാണെന്ന തോന്നൽ മണിക്കുണ്ടായിരുന്നു. ഞാൻ പഴയ രീതിയിലാണോ ഇത് ചെയ്യുന്നതെന്ന കൺഫ്യൂഷൻ. അത് സ്വാഭാവികമാണ്. ആക്ടേർസിന് എപ്പോഴും സംശയമുണ്ടാകും. അവർ തെറ്റായ കാര്യമാണോ ചെയ്യുന്നതെന്ന് എപ്പോഴും വെരിഫെെ ചെയ്ത് കൊണ്ടിരിക്കും. ആദ്യം എന്നെ തൃപ്തിപ്പെടുത്തൂ, നാട്ടുകാരുടെ കാര്യം പിന്നെ നോക്കാമെന്ന് ഞാൻ പറഞ്ഞു. ജീവിതത്തിലെ ഇമോഷൻസിന് ന്യൂ ജെൻ ഓൾഡ് ജെൻ എന്നൊന്നുമില്ല.
  
മണിക്ക് മാത്രമല്ല പല പ്രധാന നടൻമാരും ചില സീനുകളിൽ മടിച്ചിട്ടുണ്ട്. അവരെ കൺവിൻസ് ചെയ്യുക എന്നതാണ്. മമ്മൂട്ടി ചില സീനുകൾ ഞാൻ ചെയ്താൽ ഓവറാകും ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ട്. പട്ടാളത്തിൽ ഒരു ഡാൻസ് മൂവ്മെന്റ് ചെയ്യാൻ പറഞ്ഞിട്ട് പുള്ളി ഞാൻ ഡാൻസ് ചെയ്താൽ ആൾക്കാർ സ്വീകരിക്കില്ലെന്ന് പറഞ്ഞു. ഡാൻസ് ചെയ്യാത്ത ഒരാൾ എങ്ങനെയാണോ ചെയ്യേണ്ടത്, അങ്ങനെയാണ് ചെയ്യേണ്ട‌തെന്ന് താൻ പറഞ്ഞെന്നും ലാൽ ജോസ് ഓർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal: എന്തുകൊണ്ട് അങ്ങനെ ഒരു രംഗം ചെയ്തു? വർഷങ്ങളായി കേൾക്കുന്ന ചോദ്യത്തിന് മറുപടി നൽകി മോഹൻലാൽ