Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ ഇപ്പോൾ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകുന്നത്?

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ ഇപ്പോൾ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകുന്നത്?
, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (16:47 IST)
പാർവതി തിരുവോത്ത് നായികയാകുന്ന വർത്തമാനം സിനിമയ്‌ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിനെതിരെ സിനിമയുടെ തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത്. തിരക്കഥാകൃത്തിന്റെ കിലവും ഗോത്രവും നോക്കിയാണോ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകുന്നതെന്ന് ആര്യാടൻ ഷൗക്കത്ത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
 
നേരത്തെ ചിത്രം കണ്ടുവെന്നും ജെഎൻയു സമരത്തിലെ ദളിത് മുസ്ലീം പീഡനമാണ് വിഷയമെന്നും. ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ആര്യാടൻ ഷൗക്കത്ത് ആയതിനാലാണ് എതിർത്തതെന്നും പറഞ്ഞ് സെൻസർ ബോർഡ് അംഗമായ ബിജെപി നേതാവ് അഡ്വ വി സന്ദീപ് കുമാർ ചെയ്‌ത ട്വീറ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.
 
ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നുവെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്.
ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്.  
 
ഒരു സിനിമക്ക് പ്രദർശനാനുമതി  നൽകുന്നത് തിരക്കഥാകൃത്തിന്റെ 
കുലവും ഗോത്രവും നോക്കിയാണോ? സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാക്കോച്ചന്‍റെ പുതിയ സിനിമ 'ഭീമന്‍റെ വഴി', തിരക്കഥ ചെമ്പന്‍ !