Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ വേഷത്തിൽ അനുമോൾ, 'വൈൻ' വരുന്നു

ശക്തമായ വേഷത്തിൽ അനുമോൾ, 'വൈൻ' വരുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ജനുവരി 2021 (22:45 IST)
മലയാളസിനിമയിൽ എന്നും പക്വതയുള്ളതും ശക്തമായതും ആയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് അനുമോൾ. സഹീർ അബ്ബാസ് സംവിധാനം ചെയ്യുന്ന വൈൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അനുവിന്‍റേതായി ഉടന്‍ പുറത്തുവരാനിരിക്കുന്നത്.
 
അരുന്ധതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി. തൻറെ ജീവിതത്തിലെ എല്ലാ ചുമതലകളും ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്തുന്ന ശക്തമായ ഒരു കഥാപാത്രമാണ് അരുന്ധതി. 
 
റെജിൻ എസ് ബാബു സംവിധാനം ചെയ്ത ‘പെൻഡുലം’ എന്ന സിനിമയുടെയും ഭാഗമാണ് അനുമോൾ. അതിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ജനുവരി 12 ന് നടി ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും. തൃശൂരാണ് ലൊക്കേഷൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്ക് ലൂസിഫര്‍ തുടങ്ങുന്നു, സ്റ്റീഫന്‍റെ ബോക്‍സോഫീസ് തൂക്കിയടി ആവര്‍ത്തിക്കുമോ?!