Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാ തിയേറ്ററുകള്‍ ചൊവാഴ്ച തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍

സിനിമാ തിയേറ്ററുകള്‍ ചൊവാഴ്ച തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍

എ കെ ജെ അയ്യര്‍

, തിങ്കള്‍, 4 ജനുവരി 2021 (09:37 IST)
കൊച്ചി: സിനിമാ തീയേറ്ററുകള്‍ ചൊവാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു എങ്കിലും തുറക്കില്ലെന്നാണ് ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ടു ഫിലിം ചേമ്പര്‍ യോഗം ബുധനാഴ്ച ചേരുന്നുണ്ട്. ഇതിനൊപ്പം ഫിയോകിന്‍ ചൊവാഴ്ചയും യോഗം ചേരും. ഇതിനു ശേഷമേ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു.
 
തിയേറ്റര്‍ കപ്പാസിറ്റിയുടെ പകുതി കാണികളെ മാത്രം ഉള്‍പ്പെടുത്തി പ്രദര്ശനം നടത്താനാണ് അനുമതി ലഭിച്ച്ത. എന്നാല്‍ ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഇതിനൊപ്പം ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന തിയറ്ററുകള്‍ക്ക് നല്‌കേണ്ടിവരുന്ന വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് ഒഴിവാക്കണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച മറ്റു ചിലവുകളോ സാമ്പത്തിക ആനുകൂല്യങ്ങളോ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തുറക്കേണ്ടെന്ന് തത്കാലം തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസര്‍കോട് ബസ് മറിഞ്ഞ് ഏഴു പേര്‍ മരിച്ച സംഭവം: പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി