Webdunia - Bharat's app for daily news and videos

Install App

നടി ശാലിന്‍ സോയുടെ അറസ്റ്റിലായ കാമുകന്‍ ആര് ? ടിടിഎഫ് വാസനെ കുറിച്ച് കൂടുതല്‍ അറിയാം

കെ ആര്‍ അനൂപ്
വെള്ളി, 31 മെയ് 2024 (09:26 IST)
Shaalin Zoya
ശാലിന്‍ സോയ ബാലതാരമായാണ് സിനിമയില്‍ എത്തിയത്.സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്. കണ്ണകി എന്ന തമിഴ് ചിത്രത്തില്‍ ശാലിന്‍ മികച്ച പ്രകടനം കാഴ്ചവച്ച താരം നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതിനിടെയാണ് നടിയുടെ പ്രണയ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.ശാലിന്‍ സോയയുമായി തമിഴ് യൂട്യൂബര്‍ ടിടിഎഫ് വാസന്‍ പ്രണയത്തിലാണ്. ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്. ദിവസങ്ങള്‍ക്കു മുമ്പ് യൂട്യൂബ് വീഡിയോയിലൂടെയാണ് വാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ശാലിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ചിട്ടുണ്ട്.
 വാസനൊപ്പമുള്ള ചിത്രങ്ങളും ശാലിനും ഷെയര്‍ ചെയ്തിരുന്നു. അതിനിടെ പോലീസ് അറസ്റ്റ് ചെയ്ത വാസന് പൂര്‍ണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ശാലിന്‍.ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകമാംവിധം കാര്‍ ഓടിച്ചതുള്‍പ്പെടെ ആറ് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും ടിടിഎഫ് വാസന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ആരാണ് വാസന്‍ എന്നറിയാം.
40 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് താരമാണ് ടിടിഎഫ് വാസന്‍. മുന്നിലെ ചക്രമുയര്‍ത്തിക്കൊണ്ട് സൂപ്പര്‍ ബൈക്കുകളില്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഇയാളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അമിത വേഗത്തില്‍ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിന് പത്തുവര്‍ഷത്തേക്ക് റ്റു വീലര്‍ ലൈസന്‍സ് തമിഴ്‌നാട് ആര്‍ടിഒ റദ്ദാക്കിയിരുന്നു. യൂട്യൂബിലുള്ള പ്രശസ്തി കാരണം സിനിമയിലേക്കും വാസന് അവസരം ലഭിച്ചു.
'മഞ്ചള്‍ വീരന്‍'എന്ന സിനിമയിലൂടെ നായകനായി ബിഗ് സ്‌ക്രീനില്‍ വാസന്‍ എത്തും.
 
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അധ്യക്ഷ സ്ഥാനം ഇങ്ങ് തന്നേക്ക്, രാജി മുഴക്കി അബിൻ വർക്കിയടക്കമുള്ള ഭാരവാഹികൾ

'ഗുരുതരമായുള്ള ആരോപണങ്ങള്‍ ആണ്' മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു 'ആണോ' എന്ന പരിഹാസം; രാഹുലിനെ തള്ളാതെ ഷാഫി

രാഹുലിനെ കേള്‍ക്കാന്‍ കോണ്‍ഗ്രസ്; രാജി എഴുതിവാങ്ങിയതെന്ന് സൂചന

ഓണം വന്നാൽ ബെവ്കോയ്ക്ക് മാത്രമല്ല, ജീവനക്കാർക്കും കോളാണ്, ഇത്തവണ ഓണം ബോണസ് ഒരു ലക്ഷം!

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധത്തില്‍; യൂത്ത് കോണ്‍ഗ്രസിലെ വനിത അംഗങ്ങള്‍ക്കു ശക്തമായ എതിര്‍പ്പ്

അടുത്ത ലേഖനം
Show comments