Webdunia - Bharat's app for daily news and videos

Install App

മയക്കുമരുന്നിനെതിരായ യുദ്ധം സ്വന്തം നാട്ടിൽ നിന്നും തുടങ്ങു: കങ്കണയോട് ഊർമിള

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (13:07 IST)
ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മുംബൈയെ കുറിച്ച് കങ്കണ റണാവത്ത് നടത്തിയ പരാമർശങ്ങൾക്കെതിരെ നടി ഊർമിള മതോന്ദ്‌കർ. മയക്കുമരുന്നിനെതിരായ പോരാട്ടാം സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ നിന്ന് ആരംഭിക്കാൻ ഊർമിള കങ്കണയെ ഉപദേശിച്ചു. ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഊർമിള.
 
രാജ്യം മുഴുവൻ മയക്കുമരുന്നിന്റെ ഭീഷണി അഭിമുഖീകരിക്കുന്നു. മയക്കുമരുന്നിന്റെ ഉറവിടമാണ് ഹിമാചൽ പ്രദേശ് എന്ന് കങ്കണയ്‌ക്ക് അറിയുമോ? ആദ്യം സ്വന്തം സംസ്ഥാനത്ത് നിന്ന് ആരംഭിക്കു ഊർമിള പറഞ്ഞു. നികുതിദായകരുടെ പണത്തിൽ നിന്ന് വൈ കാറ്റഗറി സുരക്ഷ ലഭിച്ച വ്യക്തി എന്തുകൊണ്ടാണ് മയുക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറാത്തതെന്നും ഊര്‍മിള ചോദിച്ചു. മുംബൈ നഗരത്തെ അപകീർത്തികൊണ്ടുള്ള പരാമർശങ്ങളെ താൻ ഒരിക്കലും സഹിക്കില്ലെന്നും അത്തരം പരാമർശങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുകയാണ് കങ്കണ ചെയ്‌തിരിക്കുന്നതെന്നും ഊർമിള പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments