Sai Pallavi: ശമ്പളത്തിന്റെ 20 ശതമാനം പാവപ്പെട്ടവർക്ക്, നോൺവെജ് കഴിക്കാറില്ല: സീതയാകാൻ എന്തുകൊണ്ടും മികച്ചത് സായ് പല്ലവി തന്നെ!

നടിയെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ ഏറെയാണ്.

നിഹാരിക കെ.എസ്
തിങ്കള്‍, 7 ജൂലൈ 2025 (15:40 IST)
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ബോളിവുഡ് ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഏറ്റവും ചിലവേറിയ ഇന്ത്യൻ പദമാകും ഇതെന്നാണ് സൂചന. ചിത്രത്തിൽ സീതാദേവിയായി ചിത്രത്തിൽ എത്തുന്നത് സായ് പല്ലവിയാണ്. സായ് പല്ലവിയുടെ ആദ്യ ഹിന്ദി സിനിമയാണിത്. സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്കില്ലെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ. നടിയെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ ഏറെയാണ്.
 
ബോളിവുഡ് പ്രേക്ഷകരാണ് സായ് പല്ലവിയെ കൂടുതലും ട്രോളുന്നത്. സായ് പല്ലവിക്ക് തെലുങ്ക്, തമിഴ് സിനിമാ രം​ഗത്തുള്ള ജനപ്രീതി ബോളിവുഡിന് കൗതുകരമായ കാഴ്ചയാണ്. ബോളിവുഡിലെ മുൻനിര നായിക നടിമാർ സ്വപ്നം കണ്ട കഥാപാത്രമാണ് സീത. കരിയറിലും ജീവിതത്തിലും ധാർമിക മൂല്യങ്ങൾ സായ് പല്ലവി പിന്തുടരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സായ് പല്ലവി. 
 
തന്റെ ശമ്പളത്തിന്റെ 20 ശതമാനം പാവപ്പെട്ടവരെ സഹായിക്കാൻ നടി മാറ്റി വെക്കുന്നു. സായ് പല്ലവി ജീവിതത്തിലുടനീളം നോൺ വെജിറ്റേറിയനാണ്. ഞാൻ വേജിറ്റേറിയനാണ്. മുട്ട പോലും കഴിക്കില്ല. കഴിഞ്ഞ വർഷം ഞാൻ ചിന്തിച്ചത് ഇല പോലും കഴിക്കണോ, എന്റെ ജീവിതം അത്രയും ഉയർന്നതാണോ എന്നാണ്. ചെറുപ്രായത്തിലേ സ്പിരിച്വൽ ബാക്ക്​ഗ്രൗണ്ടിൽ വളർന്നതിനാൽ അങ്ങനെയൊരു ചിന്ത എനിക്ക് വരുന്നുണ്ടെന്നാണ് ഒരിക്കൽ സായ് പല്ലവി പറഞ്ഞത്.
 
സീത ദേവിയായെത്താൻ സഹജീവികളോട് അനുകമ്പയുള്ള സായ് പല്ലവിയേക്കാൾ അനുയോജ്യയായ മറ്റൊരാൾ ഇല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സായ് പല്ലവി തന്നെയാണ് സീതയാകാൻ എന്തുകൊണ്ടും യോജ്യം എന്നാണ് നടിയുടെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments