Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല', 'ബാറോസ്' വിശേഷങ്ങളുമായി സുചിത്ര മോഹന്‍ലാല്‍

'ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല', 'ബാറോസ്' വിശേഷങ്ങളുമായി സുചിത്ര മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, വ്യാഴം, 25 മാര്‍ച്ച് 2021 (12:37 IST)
'ബാറോസ്' ഒരുങ്ങുകയാണ്. നാല് പതിറ്റാണ്ടോളമായ അഭിനയ ജീവിതത്തിനിടെ ചലച്ചിത്ര മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് ഓരോന്നും നേരിട്ട് സാക്ഷിയായ മോഹന്‍ലാല്‍ സംവിധായകന്‍ ആകുകയാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എന്തായിരിക്കും പറയാനുണ്ടാകുക എന്നത് അറിയുവാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ടാകും. 
ബറോസിന്റെ വിശേഷങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് ലാലിന്റെ ഭാര്യ സുചിത്ര. മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ എടുത്ത തീരുമാനം നന്നായി എന്നും തനിക്ക് ഇഷ്ടമുള്ള സംവിധായകനായി അദ്ദേഹം മാറുമെന്നതില്‍ സംശയമില്ലെന്നും സുചിത്ര പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനെക്കുറിച്ചും മോഹന്‍ലാല്‍ ആദ്യം ബറോസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും താര പത്‌നി പറയുന്നുണ്ട്.
 
'ബറോസിനെക്കുറിച്ച് പറയുകയാണെങ്കില്‍, എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, ഞാന്‍ ഒരു ത്രീ ഡി പടത്തില്‍ അഭിനയിക്കാന്‍ പോകുകയാണ്, നല്ല പടമാണ് എന്നൊക്കെ. ഞാന്‍ ഓര്‍ത്തു കൊള്ളാമല്ലോ. കുട്ടിച്ചാത്തനു ശേഷം വരുന്ന ത്രീ ഡി പടം നന്നായിരിക്കുമല്ലോ. പിന്നീട് അതിന്റെ തിരക്കഥ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാനും വായിച്ചു.അതിന്റെ സാങ്കേതികവശങ്ങള്‍ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു. ബറോസ് സംവിധാനം ചെയ്യാന്‍ എടുത്ത തീരുമാനം വളരെ നന്നായി എന്നാണ് കരുതുന്നത്.ജിജോ സാറിന്റെ സാങ്കേതിക സഹായം ഏറെ നിര്‍ണ്ണായകമാകും എന്ന് കരുതുന്നു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല.'- സുചിത്ര പറഞ്ഞു. 'ബാറോസ്' പൂജ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി മുഖ്യമന്ത്രിയാകുമ്പോള്‍ ബേബിയായി ജോജു ജോര്‍ജ്, സസ്‌പെന്‍സ് പൊളിച്ച് അണിയറ പ്രവര്‍ത്തകര്‍