Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുഷ്പ 2' കഥ ലീക്ക് ആകുമോ? സംവിധായകന് ആശങ്ക, ഒടുവില്‍ ടീം ചെയ്തത് ഇതാണ് !

Will 'Pushpa 2' story be leaked? The director is worried

കെ ആര്‍ അനൂപ്

, വെള്ളി, 31 മെയ് 2024 (17:29 IST)
വമ്പന്‍ ഹൈപ്പോടെ എത്തുന്ന പുഷ്പ 2 ഇന്ത്യ ഒട്ടാകെയുള്ള സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ഒരു ഘട്ടത്തിലും സിനിമയുടെ കഥ വെളിയില്‍ പോകരുത്. അതിനായി പ്രത്യേക ശ്രദ്ധ ടീം പുലര്‍ത്തുന്നുണ്ട്. ഒരു പടി മുന്നില്‍ ചിന്തിച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ ഓരോരുത്തരുടെയും മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചിരുന്നു.
 
കഥ ചോരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നോണം പുഷ്പ രണ്ടിനായി രണ്ട് ക്ലൈമാക്‌സ് സംവിധായകന്‍ ചിത്രീകരിച്ചു. എന്നാല്‍ ഒരു ക്ലൈമാക്‌സ് മാത്രമേ സിനിമയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. റിലീസിന് മുമ്പ് എന്തെങ്കിലും മാറ്റം വന്നാല്‍ ഉപയോഗിക്കാനായാണ് രണ്ട് ക്ലൈമാക്‌സ് ചിത്രീകരിച്ചത്. അതേസമയം പുഷ്പ മൂന്നാം ഭാഗം വരുമെന്ന് സൂചന അല്ലു അര്‍ജുന്‍ നല്‍കിയിരുന്നു.
 
തീര്‍ച്ഛയായും നിങ്ങള്‍ക്ക് ഒരു മൂന്നാം ഭാഗം പ്രതീക്ഷിക്കാനാവും. പുഷ്പ ഒരു ഫ്രാഞ്ചൈസിയാക്കി മാറ്റണമെന്നുണ്ട് ഞങ്ങള്‍ക്ക്. അതിനായുള്ള ആശയങ്ങളും ഞങ്ങളുടെ പക്കല്‍ ഉണ്ട്, ഒരു അഭിമുഖത്തില്‍ അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേട്ടതെല്ലാം നുണകൾ!വിജയിന്റെയും അജിത്തിന്റെയും സിനിമകൾ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല, നടി സായി പല്ലവിക്കും പറയാനുണ്ട്