പടക്കളം രണ്ടാം ഭാഗം ഉണ്ടാകുമോ?: വ്യക്തത നൽകി നിർമാതാവ് വിജയ് ബാബു

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിഹാരിക കെ.എസ്
വ്യാഴം, 19 ജൂണ്‍ 2025 (12:21 IST)
ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നാണ് പടക്കളം. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷനിൽ വിജയ് ബാബു ആയിരുന്നു ചിത്രം നിർമിച്ചത്.  നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെ ഒ.ടി.ടിയിലും ഹിറ്റായി. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളമാണ് ഇപ്പോൾ റീൽസ് ഭരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 
സിനിമയുടെ വിജയത്തിലും സിനിമയ്ക്ക് നേരെ വന്ന വിമർശനത്തിനും മറുപടി നൽകിയിരിക്കുകയാണ് പ്രൊഡ്യൂസറും നടനുമായ വിജയ് ബാബു. 'അൺപോപ്പുലർ ഒപീനിയൻസ് മലയാളം' എന്ന ഗ്രൂപ്പിലാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതിനും വിജയ് ബാബു മറുപടി നൽകിയിട്ടുണ്ട്. സിനിമയുടെ അവസാനം രണ്ടാംഭാഗത്തിന് സൂചന നൽകിയിരുന്നില്ല. വിജയ് ബാബുവും ഇത് തന്നെയാണ് പറയുന്നത്.
 
സിനിമയിൽ ലിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ശൗക്കത്ത് എന്ന യുവനടന് നിരവധി ട്രോളുകൾ ലഭിച്ചിരുന്നു. ചിത്രത്തിലെ ക്ലൈമാക്‌സ് പോർഷനിൽ ഇഷാൻ ക്ലാസിക്കൽ ഡാൻസ് ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് ട്രോളുകൾ ലഭിച്ചത്. എന്നാൽ ഈ യുവനടൻ ഒരു ക്ലാസിക്കൽ ഡാൻസറല്ലെന്നും എന്നാൽ കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി അദ്ദേഹം രണ്ട് ദിവസം പരിശീലിക്കുകയായിരുന്നുവെന്നും വിജയ് ബാബു പറഞ്ഞു. ഈ പോസ്റ്റിന് താഴെയാണ് ഒരു ആരാധകൻ പടക്കളം സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം ചോദിച്ചത്.
 
'ഉണ്ടാവില്ല. പക്ഷെ കഥാപാത്രങ്ങൾ ഫ്രൈഡേ യൂണിവേഴ്സിന്റെ ഭാഗമാണ്. അവർ എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം' എന്നാണ് വിജയ് ബാബു നൽകിയിരിക്കുന്ന മറുപടി. കഴിഞ്ഞ ദിവസമാണ് പടക്കളം ഒടിടിയില്‍ റിലീസ് ചെയ്തത്. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് ഒടിടിയിലും നല്ല പിന്തുണയാണ് ലഭിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' ജമാ അത്തെ ഇസ്ലാമിയുടെ ധൈര്യം; മൗദൂദിസം പ്രചരിപ്പിക്കാന്‍ നീക്കം

ഊര്‍ജ നയത്തില്‍ ഇന്ത്യ ആര്‍ക്കും വഴങ്ങില്ല; ഇന്ത്യയും മോദിയും അപമാനം സഹിക്കില്ലെന്ന് പുടിന്‍

സംസ്ഥാനത്തു കഴിഞ്ഞ മാസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത് 11 പേര്‍

താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യം

സർ ക്രീക്കിൽ എന്താണ് നിങ്ങൾക്ക് കാര്യം, ദുരുദ്ദേശമുണ്ടെങ്കിൽ പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രം മാറ്റിക്കളയും: താക്കീതുമായി രാജ്നാഥ് സിങ്

അടുത്ത ലേഖനം
Show comments