Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററിലെ സർപ്രൈസ് ഹിറ്റ് 'പടക്കളം' ഒ.ടി.ടിയിൽ; എവിടെ കാണാം?

Padakkalam Movie OTT release

നിഹാരിക കെ.എസ്

, ചൊവ്വ, 3 ജൂണ്‍ 2025 (13:06 IST)
ഈ വർഷം മലയാളത്തിൽ നിന്നും ഇറങ്ങിയ മികച്ച സിനിമകളുടെ ലിസ്റ്റിൽ പടക്കളവും ഉണ്ട്. ഇപ്പോഴും തിയേറ്ററിൽ നിറഞ്ഞോടുന്ന സിനിമ ഉടൻ ഒ.ടി.ടി റിലീസ് ആകുമെന്ന് റിപ്പോർട്ട്. തിയറ്ററുകളിൽ വൻ വിജയം തീർത്ത ചിത്രങ്ങളാണ് ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്. ത്രില്ലർ മുതൽ കോമഡി ഫാമിലി എന്റർടെയ്നർ വരെ ഇക്കൂട്ടത്തിലുണ്ട്. പടക്കളം കൂടാതെ മറ്റ് സിനിമകളും ഒ.ടി.ടിയിൽ ഈ ആഴ്ച എത്തുന്നുണ്ട്.
 
പടക്കളം: സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പടക്കളം. ഫാന്റസി കോമഡിയായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മനു സ്വരാജ് ആണ്. ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 10 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.
 
പാത്ത്: 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയ ചിത്രമാണ് പാത്ത്. ജിതിൻ ഐസക് തോമസ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. പാത്ത് ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്. ജൂൺ 6 മുതൽ മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അഷിക സഫിയ അബൂബക്കർ, ​ഗൗതമി ലക്ഷ്മി ​ഗോപൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.
 
ജാട്ട്: സണ്ണി ഡിയോൾ നായകനായെത്തിയ മാസ് ആക്ഷൻ ചിത്രമായിരുന്നു ജാട്ട്. ​ഗോപിചന്ദ് മലിനേനി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഏപ്രിൽ 10ന് തിയറ്ററുകളിലെത്തിയ ചിത്രമിതാ ഈ വാരം ഒടിടിയിലേക്കും എത്തുകയാണ്. ജൂൺ അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.
 
സ്റ്റോളൻ: കരൺ തേജ്പാൽ സംവിധാനം ചെയ്ത് അഭിഷേക് ബാനർജി അഭിനയിച്ച ചിത്രമാണ് സ്റ്റോളൻ. ജൂൺ നാല് മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം നിങ്ങൾക്ക് കാണാനാകും. മികച്ചൊരു ത്രില്ലിങ് എക്സ്പീരിയൻസ് ആയിരിക്കും ചിത്രം സമ്മാനിക്കുക.
 
ഭൂൽ ചക് മാഫ്: രാജ്കുമാർ റാവു, വാമിഖ ​ഗബ്ബി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഭൂൽ ചക് മാഫ്. മെയ് 23 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഫാമിലി എന്റർടെയ്നറായെത്തിയ ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ജൂൺ ആറിന് ചിത്രമെത്തും.
 
ലാൽ സലാം: ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിന്റെ മകൾ സംവിധാനം ചെയ്ത ചിത്രമാണ് ലാൽ സലാം. രജനികാന്തിനൊപ്പം വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ജൂൺ ആറ് മുതൽ സൺ നെക്സ്റ്റിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.
 
ടൂറിസ്റ്റ് ഫാമിലി: ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. അഭിഷൻ ജീവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായവും ലഭിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹാപ്പി ബെര്‍ത്ത് ഡേ സുചി'; ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍