Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിഞ്ഞ താളത്തിൽ തുടക്കം, ട്വിസ്റ്റായത് മൗത്ത് പബ്ലിസിറ്റി; കളക്ഷനിൽ അടിച്ചുകയറി 'പടക്കളം'

Padakkalam Movie Box Office Collection Report

നിഹാരിക കെ.എസ്

, തിങ്കള്‍, 2 ജൂണ്‍ 2025 (10:40 IST)
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമയാണ് പടക്കളം. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ദിവസം പതിഞ്ഞ തുടക്കമായിരുന്നു. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
 
പുറത്തിറങ്ങി 25 ദിവസങ്ങൾ കഴിയുമ്പോൾ ചിത്രം 11.6 കോടി നേടിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം പതിയെ തുടങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളെത്തുടര്‍ന്ന് കൂടുതല്‍ സ്‌ക്രീനുകളിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയാണ് സിനിമയ്ക്ക് ഗുണം ചെയ്തിരിക്കുന്നത്. മെയ് എട്ടിനാണ് പടക്കളം തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളില്‍ ചിരി പടര്‍ത്തുന്ന സിനിമ ഫാന്റസി കോമഡി ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്. 
 
സിനിമയുടെ ടീമിനെ തമിഴ് സൂപ്പര്‍ താരം രജനികാന്ത് നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. മറ്റ് നിരവധി സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. ചിത്രം റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു എന്ന് നേരത്തെ നിർമാതാവായ വിജയ് ബാബു പറഞ്ഞിരുന്നു. സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മാണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമൽ ഹാസന് കൈയ്യടിച്ചിട്ടില്ല, കന്നഡയ്ക്കായി ജീവന്‍ വരെ നല്‍കാന്‍ ഞാന്‍ തയാറാണ്: ശിവ രാജ്കുമാര്‍