Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളം അറിയാത്ത ആളായത് കൊണ്ട് ബുദ്ധിമുട്ടാവില്ലേ ? വിവാഹത്തിനു മുമ്പ് മകളോട് ബൈജു സന്തോഷ്, കല്യാണശേഷം തുറന്നു പറഞ്ഞു ഐശ്വര്യ

പ്രണയ വിവാഹമല്ല ഇതൊന്നും മാട്രിമോണി സൈറ്റ് വഴിയുള്ള പരിചയമാണ് വിവാഹത്തില്‍ എത്തിച്ചത്. സ്വഭാവം നോക്കിയാണ് തന്റെ ജീവിതം പങ്കാളിയെ തെരഞ്ഞെടുത്തതെന്നും ഏത് നാട്ടുകാരനാണ് എന്ന കാര്യം പരിഗണിച്ചില്ലെന്നും ഐശ്വര്യ പറയുന്നു.

Won't it be difficult for someone who doesn't know Malayalam? Baiju Santhosh told her daughter before the wedding

കെ ആര്‍ അനൂപ്

, ശനി, 6 ഏപ്രില്‍ 2024 (10:42 IST)
നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് നായരാണ് വരന്‍. ബൈജുവിന്റെ മൂത്തമകളായ ഐശ്വര്യയുടെ വിവാഹം തിരുവനന്തപുരത്ത് വെച്ചായിരുന്നു നടന്നത്. 
 
പ്രണയ വിവാഹമല്ല ഇതൊന്നും മാട്രിമോണി സൈറ്റ് വഴിയുള്ള പരിചയമാണ് വിവാഹത്തില്‍ എത്തിച്ചത്. സ്വഭാവം നോക്കിയാണ് തന്റെ ജീവിതം പങ്കാളിയെ തെരഞ്ഞെടുത്തതെന്നും ഏത് നാട്ടുകാരനാണ് എന്ന കാര്യം പരിഗണിച്ചില്ലെന്നും ഐശ്വര്യ പറയുന്നു. തുടക്കത്തില്‍ ഐശ്വര്യയുടെ സൗന്ദര്യം കണ്ട് ഇഷ്ടമായെന്നും സ്വഭാവം കൂടി അറിഞ്ഞപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നിയെന്നും രോഹിത്തും പറയുന്നു.നടന്റെ മകളെന്ന കാര്യം പിന്നീടാണ് മനസിലാക്കിയത് പിന്നീടാണെന്ന് രോഹിത് പറഞ്ഞു.
മാട്രിമോണി സൈറ്റ് വഴിയുള്ള പരിചയം വിവാഹത്തിലേക്ക് കടക്കും മുമ്പ് മകളോട് നടന്‍ ബൈജു സന്തോഷ് ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ. പൊതുവേ തന്റെ അച്ഛന്‍ എതിര്‍പ്പ് പറയാറില്ലെന്ന് ഐശ്വര്യ തന്നെ പറയുന്നു. 
രണ്ടു മാസത്തെ പരിചയമേയുള്ളൂവെന്നും അച്ഛന്‍ പൊതുവേ എതിര്‍പ്പ് പറയാറില്ലെന്നും മലയാളം അറിയാത്ത ആളായത് കൊണ്ട് ബുദ്ധിമുട്ടാവില്ലേ എന്നാണ് അച്ഛന്‍ ചോദിച്ചത്. മാസങ്ങള്‍ നീണ്ട തിരക്കിനു ശേഷം രണ്ടാഴ്ച റസ്റ്റ് എടുക്കണം ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം ജോലിക്ക് കേറണം എന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഐശ്വര്യ പറഞ്ഞു.
ചെന്നൈയിലാണ് രോഹിത് ജോലി ചെയ്യുന്നത്. എഞ്ചിനീയറാണ് അദ്ദേഹം. മാതാപിതാക്കള്‍ പത്തനംതിട്ട സ്വദേശികളാണ്. ജനിച്ചുവളര്‍ന്നത് പഞ്ചാബിലാണ്. മലയാളം കേട്ടാല്‍ തനിക്ക് നന്നായി മനസ്സിലാക്കുമെന്ന് രോഹിത്ത് പറയുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്റെ മകളെന്ന കാര്യം ആദ്യം അറിഞ്ഞില്ല,മാട്രിമോണി വഴിയുള്ള പരിചയം, നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹ വിശേഷങ്ങള്‍