Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി, വിശാലിന്റെ ആദ്യ 100 കോടി ചിത്രമായി 'മാര്‍ക്ക് ആന്റണി'

MarkAntony World Of Mark Antony Mark Antony Magic Frames Listin Stephen

കെ ആര്‍ അനൂപ്

, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (15:20 IST)
കരിയറില്‍ ആദ്യമായി 100 കോടി ക്ലബ്ബില്‍ തൊട്ട് വിശാല്‍. സെപ്റ്റംബര്‍ 15ന് പുറത്തിറങ്ങിയ മാര്‍ക്ക് ആന്റണിയുടെ മിന്നും വിജയം നടന് പുതിയ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്. തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം നേരിടേണ്ടി വന്ന വിശാലിന്റെ കരിയര്‍ അവസാനിച്ചുവെന്നു വരെ പറയാന്‍ ആളുകള്‍ ഉണ്ടായിരുന്നു.
 
വിശാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ലാത്തി, വീരമേ വാഗൈ സൂടും, എനിമി തുടങ്ങിയ സിനിമകള്‍ തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുത്ത ഒരേ ഒരു വിശാല്‍ ചിത്രം ചക്ര മാത്രമാണ്.
രജനീകാന്തിന്റെ ജയിലറിന് ശേഷം തമിഴ് ബോക്‌സ് ഓഫീസില്‍ നിന്നും 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രമായി മാര്‍ക്ക് ആന്റണി മാറിക്കഴിഞ്ഞു.ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ടൈം ട്രാവല്‍ ഗ്യാങ്സ്റ്റര്‍ ചിത്രമാണിത്.
 
വിശാലിനൊപ്പം എസ്.ജെ. സൂര്യയും മികച്ച പ്രകടനം കാഴ്ചവച്ചു.ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിന്റെ തുനിവിനു ശേഷം ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലര്‍' !ഓവര്‍സീസ് തിയറ്റര്‍ വിതരണാവകാശം ലൈക്ക പ്രൊഡക്ഷന്‍സ് സ്വന്തമാക്കി