Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന് യുവാക്കൾ ഉർഫിയുടെ ചിത്രങ്ങൾ കാണുന്നു, വിവാദപരാമർശവുമായി ചേതൻ ഭഗത്

Chethan bhagath
, തിങ്കള്‍, 28 നവം‌ബര്‍ 2022 (19:31 IST)
ഫാഷൻ പരീക്ഷണങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിച്ച താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ പുത്തൻ ഫാഷൻ പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുക പതിവാണ്. ഇപ്പോഴിതാ ഉർഫി ജാവേദിനെ പറ്റി എഴുത്തുകാരൻ ചേതൻ ഭഗത് നടത്തിയ പരാമർശമാണ് വിവാദമാകുന്നത്.ഉർഫി യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് ചേതൻ പറയുന്നു.
 
യുവാക്കളിൽ ഒരു വിഭാഗം പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന് ഉർഫിയുടെ ചിത്രങ്ങൾ കാണുകയാണെന്നായിരുന്നു യുവാക്കളിലെ അമിത ഫോൺ ഉപയോഗത്തെ പറ്റിയുള്ള പരാമർശത്തിൽ ചേതൻ ഭഗത് പറഞ്ഞത്. അനാവശ്യമായി തൻ്റെ പേര് വലിച്ചിഴച്ചുവെന്ന് ആരോപിച്ച് ചേതൻ്റെ പരാമർശത്തിനെതിരെ ഉർഫിയും രംഗത്തെത്തി.
 
ബലാത്സംഗ സംസ്കാരത്തെ ചേതൻ ഭഗത് പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു ഉർഫിയുടെ മറുപടി. ആണുങ്ങളുടെ പെരുമാറ്റത്തിൽ സ്ത്രീകളുടെ വേഷത്തെ കുറ്റം പറയുന്നത് 80കളിലെ കാഴ്ചപ്പാടാണെന്നും സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കുറ്റം ചാർത്താൻ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ഭഗത് ചെയ്യുന്നതെന്നും ഉർഫി കുറ്റപ്പെടുത്തി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വണ്ണമുള്ള പെൺകുട്ടികൾ പോലും വിവാഹത്തിന് പാശ്ചാത്യവസ്ത്രങ്ങൾ ധരിക്കുന്നു : ആശാ പരേഖ്