Yashasvi Jaiswal vs Sam Konstas: 'എന്തുപറ്റി കോണ്‍സ്റ്റസ്? നിനക്ക് അടിക്കാന്‍ പറ്റുന്നില്ലേ?'; ഇടതടവില്ലാതെ ചൊറിഞ്ഞ് ജയ്‌സ്വാള്‍, ഒടുവില്‍ വിക്കറ്റ് (വീഡിയോ)
രണ്ടാം ദിനമായ ഇന്ന് സാം കോണ്‍സ്റ്റസ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ജയ്‌സ്വാള്‍ പരിഹാസവുമായി എത്തിയത്
Yashasvi Jaiswal vs Sam Konstas
Yashasvi Jaiswal vs Sam Konstas: ഓസ്‌ട്രേലിയന്‍ ഓപ്പണറും യുവതാരവുമായ സാം കോണ്‍സ്റ്റസിനെ വെറുതെ വിടാതെ യശസ്വി ജയ്‌സ്വാള്‍. ഇന്ത്യയെ സ്ലെഡ്ജ് ചെയ്തതിനു പകരമായി തിരിച്ചും കോണ്‍സ്റ്റസിനെ ഇടതടവില്ലാതെ പ്രകോപിപ്പിക്കുകയായിരുന്നു ജയ്‌സ്വാള്‍. ഒന്നിലേറെ തവണ ജയ്‌സ്വാള്‍ കോണ്‍സ്റ്റസിനെ പരിഹസിച്ചു സംസാരിച്ചു.
രണ്ടാം ദിനമായ ഇന്ന് സാം കോണ്‍സ്റ്റസ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ജയ്‌സ്വാള്‍ പരിഹാസവുമായി എത്തിയത്. ബാറ്റിങ്ങില്‍ കണക്ഷന്‍ കിട്ടാതെ നില്‍ക്കുകയായിരുന്ന കോണ്‍സ്റ്റസിനെ നോക്കി ' കോണ്‍സ്റ്റസ്, എന്തുപറ്റി? നിനക്കിപ്പോള്‍ ബോള്‍ കാണാനില്ലേ? നിന്റെ ഷോട്ടുകളൊന്നും കളിക്കാന്‍ പറ്റുന്നില്ലേ?' എന്ന് ജയ്‌സ്വാള്‍ ചോദിക്കുന്നത് സ്റ്റംപ് മൈക്കിള്‍ കേള്‍ക്കാം.
അതേസമയം 38 പന്തില്‍ നിന്ന് 23 റണ്‍സെടുത്താണ് കോണ്‍സ്റ്റസ് പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ ജയ്‌സ്വാളിനു ക്യാച്ച് നല്‍കി തന്നെയാണ് കോണ്‍സ്റ്റസ് മടങ്ങിയത്. വിക്കറ്റിനു പിന്നാലെ ജയ്‌സ്വാള്‍ വലിയ ആഘോഷ പ്രകടനം നടത്തുകയും ചെയ്തു.