Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം വേണ്ടെന്നുവച്ചു? !

ദുല്‍ക്കറിന്‍റെ സിനിമ മാറ്റിവച്ചതോ ഉപേക്ഷിച്ചതോ?

Dulquer Salman
, തിങ്കള്‍, 1 ഓഗസ്റ്റ് 2016 (15:02 IST)
ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ സിനിമ കുഴപ്പത്തില്‍. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത സിനിമ വേണ്ടെന്നുവച്ചെന്നും അതല്ല, തല്‍ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. അഞ്ജലി മേനോനാണ് സിനിമയുടെ തിരക്കഥ. 
 
കഴിഞ്ഞ വര്‍ഷമാണ് ഈ പ്രൊജക്ട് പ്രഖ്യാപിച്ചത്. ഇളയരാജയെ സംഗീത സംവിധായകനായും രാജീവ് മേനോനെ ക്യാമറാമാനായും നിശ്ചയിച്ചു. മാധവനും ധന്‍സികയും ഈ പ്രൊജക്ടിന്‍റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുമെത്തി. ജൂലൈയില്‍ സിനിമ ആരംഭിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ജൂ‍ലയില്‍ ഷൂട്ടിംഗ് തുടങ്ങിയില്ല.
 
തിരക്കഥയില്‍ ചില അഴിച്ചുപണികള്‍ ഉള്ളതിനാല്‍ സിനിമ വൈകുമെന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ പിന്നീട് കേട്ടത് പ്രതാപ് പോത്തനും രാജീവ് മേനോനും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ്. എന്തായാലും ഇനി എന്നാണ് സിനിമ ആരംഭിക്കുക എന്ന് തീരുമാനമായിട്ടില്ല. പ്രൊജക്ട് ഉപേക്ഷിച്ചതായും ചില കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.
 
സുപ്രിയ ഫിലിംസിന്‍റെ ബാനറില്‍ പ്രതാപ് പോത്തന്‍ തന്നെയാണ് ഈ ബിഗ് ബജറ്റ് പിരീഡ് സിനിമ നിര്‍മ്മിക്കാനിരുന്നത്. ഡെയ്സി, ഋതുഭേദം, ഒരു യാത്രാമൊഴി തുടങ്ങിയ ഗംഭീര സിനിമകളുടെ സംവിധായകനാണ് പ്രതാപ് പോത്തന്‍.
 
അമല്‍ നീരദിന്‍റെ സിനിമയുടെ ഇടവേളയില്‍ പ്രതാപ് പോത്തന്‍റെ സിനിമ ചെയ്യാമെന്നാണ് ആദ്യം ദുല്‍ക്കര്‍ സല്‍മാന്‍ തീരുമാനിച്ചത്. എന്നാല്‍ അമല്‍ നീരദ് ചിത്രം കഴിഞ്ഞാലുടന്‍ സത്യന്‍ അന്തിക്കാടിന്‍റെ സിനിമയില്‍ ജോയിന്‍ ചെയ്യാനാണ് ദുല്‍ക്കര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ണിയ്ക്ക് ഇഷ്ടം സംവൃതയെ