Webdunia - Bharat's app for daily news and videos

Install App

ഇതും ‘ചാര്‍ലി’യാണ്! ദുല്‍ക്കര്‍ ആരാധകര്‍ ട്രോളിക്കൊല്ലുന്നു!

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (16:35 IST)
‘ചാര്‍ലി’ എന്ന സിനിമ മലയാളികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച ചിത്രമാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ആ സിനിമയില്‍ ചാര്‍ലിയായി ദുല്‍ക്കര്‍ സല്‍മാനും ടെസയായി പാര്‍വതിയും നടത്തിയ പ്രകടനം മലയാളികളുടെ മനസില്‍ എന്നും നിലനില്‍ക്കും.
 
എന്തായാലും ദുല്‍ക്കറിന്‍റെ ചാര്‍ലിയുടെ മറാത്തി റീമേക്ക് തയ്യാറായിവരികയാണ്. ‘ദേവാ ചി മായാ’ എന്നാണ് ചിത്രത്തിന് പേര്. അങ്കുഷ് ചൌധരിയാണ് ചാര്‍ലിയായി വരുന്നത്. ചാര്‍ലിക്ക് പകരം ദേവ എന്നാണ് നായക കഥാപാത്രത്തിന് പേര്.
 
തേജസ്വിനി പണ്ഡിറ്റാണ് ടെസയാകുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ഇപ്പോള്‍ കേരളക്കരയിലാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. ചാര്‍ലിയുടെ ടീസറുമായി തുലനം ചെയ്ത് ട്രോളുകയാണ് മലയാളികള്‍.
 
പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പിന് മലയാളികളില്‍ നിന്നുണ്ടായ ട്രോള്‍ അറ്റാക്ക് തന്നെയാണ് ചാര്‍ലിയുടെ മറാത്തി ടീസറിനുനേരെയും ഉണ്ടാകുന്നത്. ദുല്‍ക്കറിനെയും അങ്കുഷ് ചൌധരിയെയുമാണ് പ്രധാനമായും താരതമ്യം ചെയ്യുന്നത്.
 
മുരളി നല്ലപ്പ സംവിധാനം ചെയ്ത ദേവ ചി മായാ ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും. അധികം വൈകാതെ തന്നെ ചാര്‍ലിയുടെ തമിഴ് പതിപ്പും യാഥാര്‍ത്ഥ്യമാകും. മാധവനും സായ് പല്ലവിയും ജോഡിയാകുന്ന ആ സിനിമ സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

അടുത്ത ലേഖനം
Show comments