Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ച്ചയായി പൊട്ടപ്പടങ്ങള്‍ കൊടുത്താല്‍ ആരും എന്നെ കാണാന്‍ തിയേറ്ററില്‍ വരില്ല: ദുല്‍ക്കര്‍

Dulquer Salman
, ശനി, 21 ഒക്‌ടോബര്‍ 2017 (17:20 IST)
തുടര്‍ച്ചയായി പൊട്ടപ്പടങ്ങള്‍ കൊടുത്താല്‍ ആരും തന്നെ കാണാന്‍ തിയേറ്ററുകളിലെത്തില്ലെന്ന് യുവസൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍. നല്ല സിനിമകള്‍ നല്‍കുന്നതുകൊണ്ടുമാത്രമാണ് അവ കാണാന്‍ ആളുകള്‍ വരുന്നതെന്നും ദുല്‍ക്കര്‍ പറയുന്നു.
 
“ആളുകള്‍, അവര്‍ എന്‍റെ ആരാധകര്‍ ആണെങ്കില്‍, എന്‍റെ സിനിമ ചിലപ്പോള്‍ അത്ര നല്ലതല്ലെങ്കിലും അത് കാണാന്‍ അവര്‍ തിയേറ്ററില്‍ വരുന്നു. എന്നാല്‍ ഞാന്‍ തുടര്‍ച്ചയായി മോശം സിനിമകള്‍ നല്‍കിക്കൊണ്ടിരുന്നാലോ? ആരും എന്നെ കാണാന്‍ തിയേറ്ററിലെത്തില്ല. നല്ല സിനിമ നല്‍കുക എന്നതാണ് അപ്പോള്‍ പ്രധാനം” - കഴിഞ്ഞ ദിവസം ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തുകൊണ്ട് ദുല്‍ക്കര്‍ വ്യക്തമാക്കി.
 
“ഞാന്‍ എന്‍റെ താരപദവി അത്ര വലിയ കാര്യമായി എടുക്കുന്നില്ല. ഞാന്‍ എന്‍റെ ജോലിയെ മാത്രമാണ് ഗൌരവമായി കാണുന്നത്. ഞാന്‍ എന്‍റെ ജോലി ആത്മാര്‍ത്ഥമായി ചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് എന്‍റെ ആരാധകര്‍ എന്നെ സ്നേഹിക്കുന്നതെന്ന് എനിക്കറിയാം” - ദുല്‍ക്കര്‍ പറയുന്നു.
 
“ഒരു കഥയില്‍, എനിക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന കഥാപാത്രത്തില്‍ എനിക്ക് എന്നെ കണ്ടെത്താനായില്ലെങ്കില്‍ ഞാന്‍ ആ സിനിമയുടെ ഭാഗമാകില്ല. എനിക്ക് ബോധ്യപ്പെടാതെ ഞാന്‍ സിനിമ ചെയ്യില്ല. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാണെന്നാണ് ഞാന്‍ കരുതുന്നത്” - ദുല്‍ക്കര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷന്മാരല്ല, പീഡനത്തിന് കാരണം സ്ത്രീകള്‍; വിളിക്കുമ്പോള്‍ എന്തിന് ഹോട്ടലില്‍ പോകുന്നു ? ആഞ്ഞടിച്ച് മമ്മൂട്ടിയുടെ നായിക