എന്റെ അമ്മയുടെ കണ്ണിൽ നിന്നു വീണ ഓരോ തുള്ളി കണ്ണുനീരിനും രാമകൃഷ്ണാ, നിന്നെക്കൊണ്ട് ഞാൻ നിയമപരമായി എണ്ണി എണ്ണി ഉത്തരം പറയിക്കും: സാബുമോന്‍
കലാഭവന്‍ മണിയുടെ മരണകാരണത്തെ കുറിച്ചുള്ള അന്വേഷണം എവിടെയുമെത്തിയില്ലെങ്കിലും അതേ ചൊല്ലിയുള്ള വിവാദങ്ങള്‍ വ്യക്തിപരമായ അവഹേളനത്തിലേക്ക് വഴിമാറുന്നു
കലാഭവന്‍ മണിയുടെ മരണകാരണത്തെ കുറിച്ചുള്ള അന്വേഷണം എവിടെയുമെത്തിയില്ലെങ്കിലും അതേ ചൊല്ലിയുള്ള വിവാദങ്ങള്‍ വ്യക്തിപരമായ അവഹേളനത്തിലേക്ക് വഴിമാറുന്നു. ചലച്ചിത്ര ടെലിവിഷന്‍ താരം സാബുമോനും മണിയുടെ സഹോദരന്‍ രാമകൃഷ്ണനും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ വ്യക്തിഹത്യയിലേക്ക് എത്തിനില്‍ക്കുന്നത്. മണിയുടേത് കൊലപാതകമാണെന്നും അതില്‍ സാബുമോനും ജാഫര്‍ ഇടുക്കിക്കും പങ്കുണ്ടെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് സാബു തന്റെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.
സാബുമോന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എന്നെ ചാനലിൽ കയറി ഇരുന്നു ഡ്രഗ് അഡിക്റ്റ്, മനോരോഗി എന്നൊക്കെ വിളിചത് കേട്ട്, എന്റെ അമ്മയുടെ കണ്ണിൽ നിന്നു വീണ ഓരോ തുള്ളി കണ്ണുനീരിനും രാമേഷ്ണാ, നിന്നെക്കൊണ്ട് ഞാൻ നിയമപരമായി എണ്ണി എണ്ണി ഉത്തരം പറയിക്കും. ഞാൻ ചാനൽ ചർച്ചയിൽ ഉന്നയിച്ച ഓരോ ചോദ്യത്തിനും പൊതുസമൂഹത്തോടും ഉത്തരം പറയണം. ലക്ഷക്കണക്കിനു വരുന്ന മണിച്ചേട്ടന്റെ ആരാധകരെ എത്ര നാൾ കള്ളത്തരങ്ങളും, വ്യാജ വികാര പ്രകടനങ്ങളും കാണിച്ച് വഞ്ചിക്കും!!!! മണിച്ചെട്ടനെക്കുറിച്ചുള്ള വിവരങ്ങൾ പറയാൻ മണിച്ചേട്ടനെ ജീവനു തുല്യം സ്നേഹിക്കുന്ന കേരള സമൂഹം ചോദിക്കേണ്ടത് മണിച്ചേട്ടന്റെ ഹൃദയത്തോട് ചേർന്നു നിന്ന ഉറ്റ സുഹൃത്തുക്കളോട് ആണു, അല്ലാതെ ഒരു തരത്തിലും മണിച്ചേട്ടൻ അടുപ്പിച്ചിട്ടില്ലാത്ത, ഇപ്പോൾ രംഗത്ത് വന്നിട്ടുള്ള രാമേഷ്ണനോടല്ല. ആരെങ്കിലും അവരെ കണ്ട് സംസാരിച്ചോ??? ഏതെങ്കിലും മാധ്യമം അവരോട് കാര്യങ്ങൾ ചോദിച്ചോ??? അവരോട് ചോദിച്ചോ ആരാ ഈ രാമേഷ്ണൻ എന്നു!!?? എത്ര നാൾ രാമേഷ്ണൻ ആ കൂടെ നടന്നവരെ ഭീഷണിപ്പെടുത്തി വാ മൂടിക്കെട്ടും!!???
അസതോമ സത് ഗമയ
തമസോമാ ജ്യോതിർഗമയ.
അയാധാർത്യങ്ങളെ മാറ്റി യാധാർത്യം പുറത്ത് വരും, തമസ് മാറി പ്രകാശം പരക്കും. അതു എന്നു തന്നെ ആയാലും എത്രയൊക്കെ മറച്ചു വെച്ചാലും.