Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്മസിന് തിയേറ്ററുകളില്‍ തീപാറും; ഭരത്ചന്ദ്രന്‍ തിരിച്ചുവരുന്നു, രണ്‍ജി തന്നെ സംവിധാനം!

ക്രിസ്മസിന് തിയേറ്ററുകളില്‍ തീപാറും; ഭരത്ചന്ദ്രന്‍ തിരിച്ചുവരുന്നു, രണ്‍ജി തന്നെ സംവിധാനം!
, ബുധന്‍, 15 മാര്‍ച്ച് 2017 (20:29 IST)
ഭരത്ചന്ദ്രന്‍ ഐ പി എസ് നാലാം വരവിനൊരുങ്ങുന്നു. രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഭരത്ചന്ദ്രനായി സുരേഷ്ഗോപി വീണ്ടും വരും. ലിബര്‍ട്ടി ബഷീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
‘ഭരത്ചന്ദ്രന്‍ റിട്ടേണ്‍സ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിനിമ തിയേറ്ററുകളില്‍ എത്തിക്കത്തക്ക രീതിയിലാണ് പ്ലാനിംഗ് നടക്കുന്നത്.
 
കമ്മീഷണര്‍, ഭരത്ചന്ദ്രന്‍ ഐ പി എസ്, കിംഗ് ആന്‍റ് കമ്മീഷണര്‍ എന്നീ സിനിമകളിലൂടെ കേരളത്തിന്‍റെ ആവേശമായി മാറിയ കഥാപാത്രമാണ് ഭരത്ചന്ദ്രന്‍. ഇതില്‍ കമ്മീഷണറും കിംഗ് ആന്‍റ് കമ്മീഷണറും സംവിധാനം ചെയ്തത് ഷാജി കൈലാസാണ്. ഭരത്ചന്ദ്രന്‍ ഐ പി എസ് ഒരുക്കിയത് രണ്‍ജി പണിക്കരും.
 
ഈ പ്രൊജക്ടിന് മുമ്പ് മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്ന തിരക്കിലാണ് ഇപ്പോള്‍ രണ്‍ജി പണിക്കര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“വിശ്വരൂപം“ തകര്‍ക്കാന്‍ മുസ്ലീം സംഘടനകളെ ഉപയോഗിച്ചത് ആ ഭരണാധികാരിയാണ്: കമല്‍ ഹാസന്‍