ബോക്സോഫീസ് ഭരിക്കാന്‍ മമ്മൂട്ടി, എതിരാളികള്‍ നിശബ്‌ദത തുടരുന്നു!
ഈ മാസം മമ്മൂട്ടിയുടെ മാസമാണ്!
ഈദ് സീസണില്‍ വലിയ റിലീസുകള്‍ പതിവാണ്. മലയാളത്തില്‍ മമ്മൂട്ടിയുടെ ‘കസബ’യാണ് ഏറ്റവും വലിയ റിലീസ്. ജൂലൈ ഏഴാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ മമ്മൂട്ടിയുടെ ‘വൈറ്റ്’ പ്രദര്‍ശനത്തിനെത്തുന്നുണ്ട്, ഈ മാസം തന്നെ.
ഒരു കാര്യം ഉറപ്പായി. ജൂലൈ മാസം മമ്മൂട്ടിയുടെ മാസം ആയിരിക്കും എന്ന്. ബോക്സോഫീസ് നിറഞ്ഞുനില്‍ക്കാന്‍ മെഗാസ്റ്റാറിന്‍റെ രണ്ട് റിലീസുകള്‍ തയ്യാറെടുക്കുമ്പോള്‍ മലയാളത്തിലെ മറ്റ് റിലീസുകളൊക്കെ അപ്രസക്തമായി മാറുന്നു.
കസബ ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണെങ്കില്‍ വൈറ്റ് പൂര്‍ണമായും പ്രണയകഥ പറയുന്ന സിനിമയാണ്. മമ്മൂട്ടി പൊലീസ് വേഷം അണിയുന്നത് വലിയ ഇടവേളയ്ക്ക് ശേഷമാണ്. അതുപോലെ തന്നെ പ്രണയനായകനാകുന്നതും ഏറെക്കാലത്തിന് ശേഷം.
നിലവിലുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും കസബ ഭേദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് കൂടി വരുമ്പോള്‍ ബോക്സോഫീസ് മമ്മൂട്ടി ഭരിക്കുന്ന കാഴ്ചയ്ക്കായിരിക്കും പ്രേക്ഷകര്‍ സാക്‍ഷ്യം വഹിക്കുക.
ജൂലൈ 29നാണ് ഉദയ് അനന്തന്‍ സംവിധാനം ചെയ്ത വൈറ്റ് റിലീസാകുന്നത്. ഹ്യുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക.