മോഹന്‍ലാലിന്‍റെ പ്രതിഫലം കുതിച്ചുയരുന്നു, മലയാളത്തില്‍ 7 കോടി!
മോഹന്‍ലാലിന്‍റെ മൂല്യമേറുന്നു, പ്രതിഫലം 7 കോടി!
പുലിമുരുകന്‍റെ ബ്രഹ്മാണ്ഡ വിജയത്തോടെ മോഹന്‍ലാലിന്‍റെ താരമൂല്യം കുതിച്ചുയരുകയാണ്. മലയാളത്തില്‍ ഏഴുകോടി രൂപ വരെയാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രൊജക്ടിന്‍റെ വലുപ്പമനുസരിച്ച് അഞ്ചുകോടി മുതല്‍ ഏഴുകോടി രൂപ വരെയാണ് മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നത്. ഇതിന് പുറമേ ചിത്രത്തിന്‍റെ തെലുങ്ക് വിതരണാവകാശവും മോഹന്‍ലാലിന് നല്‍കുന്നുണ്ട്.
തെലുങ്ക് വിതരണാവകാശം ലഭിക്കുന്നത് കോടികളുടെ ലാഭം മോഹന്‍ലാലിന് നേടിക്കൊടുക്കുന്നുണ്ടെന്നാണ് വിവരം. പുലിമുരുകന്‍റെ തെലുങ്ക് പതിപ്പായ മന്യം പുലി അവിടെ മെഗാഹിറ്റായാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജനതാ ഗാരേജിന്‍റെ മഹാവിജയത്തിന് ശേഷം ചിരഞ്ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ് ത്രയത്തിനൊപ്പമാണ് തെലുങ്കില്‍ മോഹന്‍ലാലിന്‍റെ സ്ഥാനം.
വര്‍ഷം രണ്ട് അല്ലെങ്കില്‍ മൂന്ന് മലയാള സിനിമകളില്‍ മാത്രമാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബാക്കി ഡേറ്റുകള്‍ അന്യഭാഷാ ചിത്രങ്ങള്‍ക്കാണ് നല്‍കുന്നത്.