മോഹന്‍ലാല്‍ മാജിക്, 10 ദിവസം കൊണ്ട് മുന്തിരിവള്ളികള്‍ 25 കോടിയിലേക്ക്!
പത്താം നാള് മുന്തിരിവള്ളികള്‍ക്ക് 25 കോടി !
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ 25 കോടിയോളമാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ലോകമെമ്പാടുനിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുപ്രകാരമാണ് ഇത്.
കേരളത്തില്‍ നിന്നുമാത്രം ചിത്രം 10 ദിവസം കൊണ്ട് സ്വന്തമാക്കിയത് 20 കോടി രൂപയാണ്. ചിത്രം 25 നാള്‍ക്കുള്ളില്‍ 50 കോടി ക്ലബില്‍ പ്രവേശിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.
ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇതിനോടകം 5000 ഷോകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
എം സിന്ധുരാജ് തിരക്കഥയെഴുതിയ ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. തെലുങ്കില്‍ വെങ്കിടേഷ് നായകനാകും. തമിഴില്‍ രജനികാന്ത് നായകനായേക്കുമെന്നാണ് വിവരം.