Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ വരുന്നതുവരെ ദിലീപിന് കുഴപ്പമുണ്ടാകില്ല!

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (20:55 IST)
പുലിമുരുകന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്. ആ സിനിമ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ ഒഴികെയുള്ളതെല്ലാം തകര്‍ക്കും ദിലീപിന്‍റെ ‘രാമലീല’ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
 
രാമലീലയുടെ മൊത്തം കളക്ഷന്‍ 100 കോടിക്കടുത്ത് വന്നേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ദിലീപിന്‍റെ കരിയര്‍ ബെസ്റ്റ് ഹിറ്റായി രാമലീല മാറുമ്പോള്‍ അരുണ്‍ ഗോപി എന്ന സംവിധായകന്‍ മലയാള സിനിമയുടെ മുന്‍ നിരയില്‍ സ്ഥാനം ഉറപ്പിക്കുകയാണ്.
 
ഈ മാസം 27ന് മോഹന്‍ലാലിന്‍റെ ‘വില്ലന്‍’ റിലീസാകും. അതുവരെ ഒരു വെല്ലുവിളിയുമില്ലാതെ രാമലീലയുടെ കുതിപ്പുതുടരുകയും ചെയ്യും. അതിനിടയില്‍ തന്നെ മലയാളത്തിലെ പല കളക്ഷന്‍ റെക്കോര്‍ഡുകളും ഈ ദിലീപ് ചിത്രം തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
കേരളത്തിന് പുറമേ ചെന്നൈ, മുംബൈ, പുനെ, ഭോപാല്‍, ഗോരക്പുര്‍, സൂറത്ത്, നോയിഡ, ഗുര്‍ഗാവ്, ഗോവ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും തകര്‍പ്പന്‍ വിജയമാണ് രാമലീല നേടുന്നത്. കേരളത്തില്‍ ജനത്തിന്‍റെ തള്ളിക്കയറ്റം മൂലം പല കേന്ദ്രങ്ങളിലും സ്പെഷ്യല്‍ ഷോകള്‍ സംഘടിപ്പിക്കുകയാണ് തിയേറ്ററുകള്‍.
 
പ്രയാഗ മാര്‍ട്ടിന്‍, മുകേഷ്, രാധിക ശരത്കുമാര്‍, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് സച്ചി തിരക്കഥയെഴുതിയ ഈ പൊളിറ്റിക്കല്‍ ത്രില്ലറിലെ പ്രമുഖ താരങ്ങള്‍. ഷാജികുമാറാണ് ക്യാമറ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ

അടുത്ത ലേഖനം
Show comments