ലാലേട്ടനെ പറ്റി ഇനി അങ്ങനെ പറഞ്ഞാല്‍ ശ്രീനിവാസന്‍ തല്ലും...തീര്‍ച്ച !
ലാലേട്ടനെ പറ്റി ഇനി അങ്ങനെ പറഞ്ഞാല്‍ ശ്രീനിവാസന്‍ തീര്‍ച്ചയായും തല്ലും !
മലയാള സിനിമ എക്കാലവും മികച്ച കൂട്ടുകെട്ടുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ശ്രീനിവാസന്‍ ടീം. ഇരുവരും ഒരുമിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ അതിനെ അതിവേഗത്തില്‍ സ്വീകരിച്ചു.
നാടോടിക്കാറ്റ്, പട്ടണപ്രവേശം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അയാള്‍ കഥയെഴുതുകയാണ്, ഉദയനാണ് താരം, സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് അങ്ങനെ ശ്രീനിവാസന്റെ രചനയില്‍ മോഹന്‍ലാല്‍ നായകനായി എത്തി ഹിറ്റായ ചിത്രങ്ങള്‍ നിരവധിയാണ്.
ഇരുവരും നല്ല സുഹൃത്തുക്കളാണ്, അതിനപ്പുറം മോഹന്‍ലാല്‍ ഒരു മികച്ച നടനാണെന്ന കാര്യത്തില്‍ ശ്രീനിവാസന് തര്‍ക്കവുമില്ല. എങ്കിലും മോഹന്‍ലാലിനേക്കുറിച്ച് ഒരു തെറ്റിദ്ധാരണ ശ്രീനിവാസനുണ്ടായിരുന്നു. മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്നായിരുന്നു ശ്രീനിയുടെ ധാരണ അത് പിന്നീട് മാറ്റുകയുണ്ടായി.
എന്നാല്‍ ഇനി മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ശ്രീനിവാസന്‍ സമ്മതിച്ച് തരില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ തന്റെ കൈയില്‍ നിന്നും തല്ല് കിട്ടുമെന്നും ശ്രീനിവാസന്‍ പറയുന്നു.