Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിജയ് സൂപ്പറും പൗര്‍ണമിയും' തമിഴില്‍ 'ഓ മനപ്പെണ്ണേ', ട്രെയിലര്‍ ശ്രദ്ധ നേടുന്നു

'വിജയ് സൂപ്പറും പൗര്‍ണമിയും' തമിഴില്‍ 'ഓ മനപ്പെണ്ണേ', ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, ശനി, 16 ഒക്‌ടോബര്‍ 2021 (13:57 IST)
തെലുങ്ക് ചിത്രം പെല്ലി ചൂപ്‌ലുവിന്റെ റീമേക്ക് മലയാളത്തില്‍ വിജയ് സൂപ്പറും പൗര്‍ണമിയും ആയിരുന്നു. ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്.ഹരിഷ് കല്യാണ്‍ നായക വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം 'ഓ മനപ്പെണ്ണേ'യുടെ ട്രെയിലറാണ് ശ്രദ്ധനേടുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 22ന് മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.കാര്‍ത്തിക് സുന്ദര്‍ ആണ് തമിഴ് റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്. അഭിഷേക് കുമാര്‍, വേണു അര്‍വിന്ദ്, അനൂഷ് കുരുവി തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താങ്ക്യൂ ചേട്ടാ..; ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാലിന് പൃഥ്വിരാജിന്റെ മറുപടി