Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മോദിക്ക് എന്നോട് അസൂയയാണ്, അത് കൊണ്ടാണ് തന്നെ കുറ്റപ്പെടുത്തുന്നത് ’: സിദ്ധരാമയ്യ

‘മോദിക്ക് എന്നെ പേടിയാണ്, അത് കൊണ്ടാണ് തന്നെ കുറ്റപ്പെടുത്തുന്നത് ’: സിദ്ധരാമയ്യ

‘മോദിക്ക് എന്നോട് അസൂയയാണ്, അത് കൊണ്ടാണ് തന്നെ കുറ്റപ്പെടുത്തുന്നത് ’: സിദ്ധരാമയ്യ
ബംഗളൂരു , ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:39 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ പേടിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അത് കൊണ്ടാണ് കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുമ്പോളെല്ലാം തന്നെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ മോദിക്ക് അസൂയയാണെന്നും അദ്ദേഹം പറഞ്ഞു.
 
മോദി സര്‍ക്കാരില്‍ എട്ട് മന്ത്രിമാര്‍ക്കെതിരെ കേസുണ്ടെന്നും 12 പേര്‍ ക്രിമിനല്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ടെന്നും അവരെല്ലാം രാജിവെക്കുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍ ബി.എസ് യെദിയൂപ്പയ്ക്ക് നേരെയും ക്രിമിനല്‍ കേസുകളുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.സര്‍ക്കാരിനെതിരെ ബിജെപിയും ജെഡിഎസും കൈകോര്‍ത്തിരിക്കുകയാണെന്നും പക്ഷെ ഇത് നടക്കാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോണ്‍ ലോകത്തെ പുതിയ തരംഗം, മിയ ഖലീഫ മലയാളത്തിലേക്ക്; നായകന്‍ ഈ യുവതാരം !