Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്ലി മികച്ച ബാറ്റ്സ്മാണ്; എങ്കിലും യുവതാരങ്ങള്‍ അദ്ദേഹത്തെ അന്ധമായി അനുകരിക്കരുത് - മുന്നറിയിപ്പുമായി മുന്‍ നായകന്‍

യുവതാരങ്ങള്‍ കോഹ്ലിയെ അനുകരിക്കരുതെന്ന് രാഹുല്‍ ദ്രാവിഡ്

കോഹ്ലി മികച്ച ബാറ്റ്സ്മാണ്; എങ്കിലും യുവതാരങ്ങള്‍ അദ്ദേഹത്തെ അന്ധമായി അനുകരിക്കരുത് - മുന്നറിയിപ്പുമായി മുന്‍ നായകന്‍
, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:39 IST)
വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലും ലോകക്രിക്കറ്റിലുമായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. അതുകൊണ്ടുതന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി കോഹിലിയെ താരതമ്യം ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കീവീസുമായുള്ള മത്സരത്തിലും നേട്ടങ്ങളുടെ പട്ടിക തുറന്നുവച്ചുതന്നെയാണ് കോഹ്ലി യാത്ര തുടരുന്നത്. 
 
ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 9000 റണ്‍ നേടുന്ന താരമായും കോഹ്ലി മാറി. വെറും 194 ഇന്നിങ്‌സില്‍ നിന്നായിരുന്നു താരത്തിന്റെ ഈ നേട്ടം. 205 മത്സരങ്ങളില്‍ നിന്ന് നേട്ടം കരസ്ഥമാക്കിയ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സിനെ പിന്തള്ളിയാണ് കോഹ്ലി മുന്നിലെത്തിയത്. പരമ്പരയിലെ പ്രകടനത്തിലൂടെ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും കോഹ്ലിക്ക് കഴിഞ്ഞു.
 
ഇങ്ങനെയൊക്കെയാണെങ്കിലും കോഹ്ലിയെ അന്തമായി പിന്തുടരുതെന്ന ഉപദേശമാണ് ഇന്ത്യയുടെ എക്കാലത്തെയും ക്ലാസിക് ബാറ്റ്‌സ്മാന്‍നായ രാഹുല്‍ ദ്രാവിഡ് നല്‍കുന്നത്.  കളിക്കളത്തിലായാലും പുറത്തായാലും കോഹ്ലി ചൂടനാണെന്നും അദ്ദേഹത്തിന്റെ ആ സ്വഭാവത്തെ ആരും മാതൃകയാക്കരുതെന്നും ദ്രാവിഡ് പറഞ്ഞു. എന്നാല്‍ ചില സമയങ്ങളില്‍ ഇത് ആവശ്യമാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. 
 
കളിക്കളത്തില്‍ നാവിനെക്കാള്‍ മുഖ്യമാണ് പ്രകടനം. ചില അവസരങ്ങളില്‍ മാത്രമേ നാവിന് പ്രാധാന്യമുള്ളൂ. പിടിച്ചുകെട്ടാന്‍ കഴിയാത്ത രീതിയിലുള്ള ബാറ്റിങ് ടെക്‌നിക്കുകളാണ് അദ്ദേഹത്തില്‍ നിന്ന് പുതുതലമുറയ്ക്ക് പഠിക്കാനുള്ളതെന്നും കോഹ്ലിയെ അന്ധമായി അനുകരിക്കരുതെന്നും ബെംഗളൂരില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കവെ ദ്രാവിഡ് ഓര്‍മപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ ബാഴ്‌സയില്‍ തിരിച്ചെത്തി; നെയ്‌മര്‍ മെസിക്കും സുവാരസിനും ഒപ്പമിരിക്കുന്ന ചിത്രം അധികൃതര്‍ പുറത്തുവിട്ടു