Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഷെര്‍ലക് ടോംസ്’: അത് മമ്മൂട്ടി ചെയ്യാനിരുന്ന പടമല്ല, ബിജുമേനോനാണ് നായകന്‍ !

‘ഷെര്‍ലക് ടോംസ്’: അത് മമ്മൂട്ടി ചെയ്യാനിരുന്ന പടമല്ല, ബിജുമേനോനാണ് നായകന്‍ !
, വ്യാഴം, 9 മാര്‍ച്ച് 2017 (17:44 IST)
ഷാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ‘ഷെര്‍ലക് ടോംസ്’ എന്ന് പേരിട്ടു. നജീം കോയയുടെ തിരക്കഥയ്ക്ക് സംഭാഷണങ്ങള്‍ രചിക്കുന്നത് ഷാഫി തന്നെയാണ്. കമ്മട്ടിപ്പാടം നിര്‍മ്മിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഷാഫി ഈ വര്‍ഷം ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് ഈ പ്രൊജക്ടല്ല. ആ സിനിമയ്ക്ക് റാഫിയാണ് തിരക്കഥയെഴുതുന്നത്. അതിന് മുമ്പ് ഷെര്‍ലക് ടോംസ് പൂര്‍ത്തിയാക്കാനാണ് ഷാഫിയുടെ തീരുമാനം.
 
‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ആണ് ഇതിന് മുമ്പ് ഷാഫിയും ബിജുമേനോനും ഒന്നിച്ച സിനിമ. ആ സിനിമ മെഗാഹിറ്റായെന്ന് മാത്രമല്ല, ബിജു മേനോന്‍റെ അഭിനയജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റായും മാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു